ഹ്‌റൈൻ നവകേരള ബഹ്‌റൈൻ മീഡിയാ സിറ്റിയുമായി കൂടി ചേർന്ന് ഓണാഘോഷ പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ സഗയ്യ മീഡിയാ സിറ്റിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മത്സരം, പൂക്കളം, കലാപരിപാടികൾ എന്നിവ നടത്തുകയുണ്ടായി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികളിൽ സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എംപി. മന്ത്രിമാരായ കെ.രാജൻ, ചിഞ്ചു റാണി,ജി.ആർ. അനിൽ, പി.പ്രസാദ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , സിപിഐ നേതാക്കളായ സത്യൻ മൊകേരി, പി.പി സുനീർ എന്നിവർ ആശംസകൾ നേർന്നു. പ്രമുഖ സിനിമാ സീരിയൽ നടൻ ജയൻ ചേർത്തല, ഡോ: ഫമീൽ ഏറാണിക്കൽ (അൽ ഹിലാൽ ഹോസ്പിറ്റൽ ) എന്നിവരും ആശംസകൾ നേർന്നു.

ബഹ്‌റൈൻ നവകേരള പ്രസിഡന്റ് ET ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബഹ്‌റൈൻ മീഡിയാ സിറ്റിയിൽ നടന്ന പൊതു പരിപാടിയിൽ ബഹ്‌റൈൻ നവകേരള കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല സ്വാഗതവും കേന്ദ്ര കമ്മിറ്റി സെക്രട്ടറി റൈസൺ വർഗീസ് നന്ദിയും പറഞ്ഞു. പൊതു പരിപാടിയിൽ ലോക കേരള സഭാഗം ബിജു മലയിൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. ജേക്കബ് മാത്യു, എൻ.കെ.ജയൻ, അസീസ് ഏഴാംകുളം, ശ്രീജിത്ത് മൊകേരി, പ്രവീൺ, രജീഷ്, എം.സി. പവിത്രൻ , സുനിൽ ദാസ് ,
രാമത്ത് ഹരിദാസ് ,ബിജു ജോൺ,എ കെ സുഹൈൽ ,അജയകുമാർ, ലസിത ജയൻ , ജിഷ ശ്രീജിത്ത്, ഷിദ പ്രവീൺ എന്നിവർ നേതൃത്വം നല്കി.