ത്യന്തം ഗുരുതരമായ കാൻസർ ആണെന്ന് കണ്ടെത്തിയ രോഗികളിലെ പോലും ട്യുമറുകളെ പൂർണ്ണമായും നശിപ്പിക്കാൻ ഉതകുന്ന ഒരു പുതിയ കാൻസർ ചികിത്സാ രീതി കണ്ടെത്തിയതായി ഒരുപഠന റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു കൂട്ടം മരുന്നുകളുടേ സംയുക്തം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അങ്ങനെ കാൻസർ ബാധിച്ച കോശങ്ങളെ ആക്രമിക്കുവാൻ കെല്പുള്ളവയാവുകയും ചെയ്യും. അതിന്റെ ഫലമായി കാൻസർ കോശങ്ങളെ ഇല്ലാതെയാക്കാൻ കഴിയുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

തലയിലുംകഴുത്തിലു അർബുദം ബാധിച്ച രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ ട്യുമറുകളുടേ വലിപ്പം കാര്യമായി കുറഞ്ഞതായി കണ്ടെത്തി. ചില രോഗികളിൽ അവ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്തു. ലണ്ടനിലെ ഇൻസ്റ്റിറ്റിയുട്ട് ഓഫ് കാൻസർ റിസർച്ചും റൊയൽ മാർസ്ഡെൻ എൻ എച്ചെസ് ഫൗണ്ടേഷൻ ട്രസ്റ്റും സംയുക്തമായി നടത്തിയ പരീക്ഷണത്തിൽ ഏകദേശം 1000 രോഗികളിലായിരുന്നു പഠനം നടത്തിയത്.

നിലവിലെ സാധാരണരീതിയിലുള്ള ചികിത്സ രണ്ട് കീമോതെറാപി മരുന്നുകളുടെ മിശ്രിതം നൽകുന്നതും ഒരു ടാർഗറ്റഡ് ആന്റിബോഡി ചികിത്സയുമാണ്. എന്നാൽ ഇതിന് ഛർദ്ദി, വേദന, ദഹനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ, രണ്ട് ഇമ്മ്യുണോതെറാപ്പി മരുന്നുകളുടെ മിശ്രിതം നൽകുന്നതിലൂടെ രോഗികൾക്ക് ശരാശരി മൂന്നു മാസം കൂടി കൂടുതൽ ജീവിക്കാനാകും. മാത്രമല്ല, ഇത് കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുമില്ല

നാലുവർഷം മുൻപേ മരണപ്പെടും എന്ന് കരുതിയിരുന്ന ഒരു രോഗിയിൽ ആഴ്‌ച്ചകളുടെ ചികിത്സയ്ക്കൊടുവിൽ ട്യുമർ പൂർണ്ണമായും അപ്രത്യക്ഷമായതായി റിപ്പോർട്ടിൽ പറയുന്നു. 77 കാരനായ ഈ മുത്തച്ഛൻ ഇപ്പോൾ പൂർണ്ണമായും കാൻസർ വിമുക്തനാണെന്നും പറയുന്നു. വളരെ പ്രോത്സാഹനജനകമായ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് ഐ സി ആർ ചീഫ് എക്സിക്യുട്ടീവ് പ്രൊഫസർ ക്രിസ്റ്റ്യൻ ഹെലിൻ പറഞ്ഞത്.

ഈ കണ്ടെത്തലിന്റെ പൂർണ്ണമായ റിപ്പോർട്ട് യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓൻകോളജി വെർച്വൽ കോൺഗ്രസ്സിൽ സമർപ്പിച്ചിട്ടുണ്ട്.