- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഗൻ ഉടക്കി; ലില്ലിബെറ്റിന്റെ മാമോദീസ വിൻഡ്സർ കാസിലിൽ നടത്താനുള്ള മോഹം അവസാനിപ്പിച്ച് ഹാരി; മകളുടേ മാമോദീസ അമേരിക്കയിൽ എപിസ്‌കോപൽ പള്ളിയിൽ നടത്തും
മകൾ ലില്ലിബെറ്റിന്റെ മാമോദിസ ചടങ്ങുകൾ ബ്രിട്ടനിലായിരിക്കില്ല മറിച്ച് കാലിഫോർണിയയിൽ വച്ചായിരിക്കും നടത്തുക എന്ന് ചില കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ വർഷം ജൂൺ 4 നായിരുന്നു ഹാരിയുടേയും മേഗന്റെയും രണ്ടാമത്തെ കുഞ്ഞ് ലില്ലിബെറ്റ് ഡയാന മൈണ്ട്ബാറ്റൺ-വിൻഡ്സർ ജനിച്ചത്. കാലിഫോർണിയയിലെ സാന്താ ബാർബരയിലായിരുന്നു ജനനം. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ ഓമന പേരായ ലില്ലിബെറ്റ് എന്ന പേരാണ് മകൾക്ക് നൽകിയത്. രാജ്ഞിയുടേ സാന്നിദ്ധ്യത്തിൽ, വിൻഡസർ കസിലിൽ വച്ചായിരിക്കും മാമോദീസ ചടങ്ങുകളെന്ന് നേരത്തേ ഹാരിയും മേഗനും സൂചിപ്പിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും പുറത്തുവരുന്ന വിവരം ലില്ലിബെറ്റിന്റെ മാമോദീസ ചടങ്ങുകൾ ബ്രിട്ടനിൽ വെച്ച് നടക്കുവാൻ സാധ്യതയില്ലെന്നാണ്. മറിച്ച് അമേരിക്കയിലെ എപിസ്‌കോപൽ പള്ളിയിൽ വച്ചായിരിക്കും അത് നടത്തുക എന്ന വിവരവും പുറത്തുവരുന്നു. ഇതുവരെ ലില്ലിബെറ്റിനെ നേരിട്ടു കാണാത്ത രാജ്ഞിക്ക് ബ്രിട്ടനിൽ നടക്കുന്ന മാമോദീസ ചടാങ്ങിൽ കൊച്ചുമകളെ നേരിട്ടു കാണാനാകും എന്നായിരുന്നു പ്രതീക്ഷ. ആ തീരുമാനം മാറിയ സാഹചര്യത്തിൽ തന്റെ കൊച്ചുമകളെ എന്നെങ്കിലും രാജ്ഞിക്ക് കാണാനാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
തങ്ങളുടേ അമ്മയുടേ ബഹുമാനാർത്ഥം നടത്തുന്ന ഒരു വിരുന്നിൽ സഹോദരൻ വില്യം രാജകുമാരനൊപ്പം പങ്കെടുക്കാൻ അടുത്തയാഴ്‌ച്ച ഹാരി എത്തുകയില്ല എന്ന വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ വാർത്തയും പുറത്തുവരുന്നത്. ആഗോളതലത്തിലുള്ള ആംഗ്ലിക്കൻ കമ്മ്യുണിയന്റെ ഭാഗമായ എപിസ്‌കോപ്പൽ പള്ളി, ബിഷപ് മൈക്കൽ കറിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. 2018-ൽ ഹാരിയുടെയും മേഗന്റെയും വിവാഹ സന്ദർഭത്തിൽ 14 മിനിറ്റ് നീണ്ട മതപ്രഭാഷണം നടത്തി ഇന്റർനെറ്റിൽ വൈറലായ വ്യക്തിയാണ് ഈ ബിഷപ്പ്.
തങ്ങളുടെ മകളെ കാലിഫോർണിയ പള്ളിയിലാണ് മാമോദീസ മുക്കുവാൻ ഹാരിയും മേഗനും തീരുമാനിക്കുന്നതെങ്കിൽ ആ കുഞ്ഞ് സ്വാഭാവികമായും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു അംഗമായി പരിഗണിക്കപ്പെടില്ല. എന്നിരുന്നാലും, പിന്നീട് ഈ കുഞ്ഞിന് ബ്രിട്ടനിൽ എത്തി ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേരാവുന്നതാണ്. കത്തോലിക്ക വിശ്വാസിയായിരുന്ന മേഗൻ ഇതുപോലെ പിന്നീട് കാന്റൻബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെല്ബിയുടെ നേതൃത്വത്തിൽനടന്ന ഒരു സ്വകാര്യ ചടങ്ങിലൂടെയാണ് ചർച്ച് ഓഫി ഇംഗ്ലണ്ടിൽ അംഗമായത്.
ചാൾസ് രാജകുമാരന്റെ പത്നി കാമിലയും ഇത്തരത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായ വ്യക്തിയാണ്. അതേസമയം ഹാരിയുടെയും മേഗന്റെയും മൂത്ത മകൻ ആർച്ചിയെ 2019-ൽ വിൻഡ്സറിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ വച്ചാണ് മാമോദീസ് മുക്കിയത്. ഏകദേശം ഇരുപത്തോഞ്ചളം പേർ ആ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.