- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു.എസ്സിൽ കോവിഡ് കേസ്സുകൾ കുറയുന്നു; അഞ്ചു സംസ്ഥാനങ്ങളിൽ കേസ്സുകൾ വർദ്ധിക്കുന്നതായി ഹൗച്ചി
വാഷിങ്ടൺ ഡി.സി.: അമേരിക്കയിലെ നാൽപത്തിയഞ്ചു സംസ്ഥാനങ്ങളിൽ കോവിഡ് 19 കേസ്സുകൾ കുറഞ്ഞുവരുമ്പോൾ അഞ്ചു സംസ്ഥാനങ്ങളിൽ വർദ്ധിച്ചു വരികയാണെന്ന് നാഷ്ണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് ഡയറക്ടർ ഡോ.ആന്റണി ഫൗച്ചി ഞായറാഴ്ച അറിയിച്ചു.
കൊറോണ വൈറസിനുമേൽ നാം പൂർണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ലെന്നും, അർഹരായ 68 മില്യൺ അമേരിക്കക്കാർ ഇനിയും വാക്സിനേറ്റ് ചെയ്തിട്ടില്ലെന്ന് ഡോ.ഫൗച്ചി പറഞ്ഞു.
വൈറസിന്റെ വ്യാപനം ഇപ്പോൾ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. നാൽപത്തിയഞ്ചു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനതോത് സാവകാശം കുറഞ്ഞു വരികയോ, വർദ്ധിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിൽ(മൊണ്ടാന, കൊളറാഡൊ, മിനിസോട്ട, മിഷിഗൺ, പെൻസിൽവാനിയ) കഴിഞ്ഞവാരം 10 ശതമാനം വർദ്ധനവുണ്ടായിട്ടുള്ളതു നാം ഗൗരവമായി പരിഗണിക്കേണ്ടതാണ്.
മിഷിഗണിൽ 52 ശതമാനം മാത്രമാണ് വാക്സിനേറ്റ് ചെയ്തിട്ടുള്ളത്. ഇത് നാഷ്ണൽ ആവറേജിനേക്കാൾ (56.4%) കുറവാണ്. ഇപ്പോൾ അമേരിക്കയിൽ പ്രതിദിനം ശരാശരി 100,000 ത്തിൽ കുറവാണ് കോവിഡ് കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് മരണവും ശരാശരി പ്രതിദിനം 1600 ആയി കുറഞ്ഞതായും ഫൗ്ച്ചി പറഞ്ഞു.