കണ്ണൂർ: ആശാവർക്കറെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് വനിതാ ഗ്രാമപെഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്നു പേർക്കെതിരെ കേളകം പൊലിസ് കേസെടുത്തു.

ഭിന്നശേഷിക്കാരൻ കൊവിഡു ബാധിച്ച മരിച്ച സംഭവത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ആശാവർക്കെതിരെ ഭീഷണിമുഴക്കുകയും സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തുകയും ഇതിനു ശേഷം ആശാവർക്കറെ ഫോണിൽ വിളിച്ചു അസഭ്യം പറഞ്ഞു.

ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പഞ്ചായത്തംഗം ഉഷ അശോക് കുമാർ, സി. പി. എം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയംഗം എം.സി ഷാജു, വെങ്ങ ലോട് സ്വദേശി സജീവൻ എന്നിവർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ആശാവർക്കർ ഷിന്റോ പി. ജോർജ് കേളകം പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി.