- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പതിനൊന്ന് രാജ്യങ്ങൾക്ക് കൂടി ക്വാറന്റെയ്ൻ രഹിത യാത്ര അനുവദിച്ച് സിംഗപ്പൂർ; ഇന്ത്യ ഇത്തവണയും പട്ടികയിൽ ഇടംപിടിച്ചില്ല
സിംഗപ്പൂർ രാജ്യത്തിന്റെ അതിർത്തി ഭാഗികമായി തുറക്കുന്നു. പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സിംഗപ്പൂരിൽ പ്രവേശിക്കാൻ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. യാത്രികർ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസും എടുത്തിരിക്കണം എന്ന് മാത്രം.
ഡെന്മാർക്ക്, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ്, സ്പെയിൻ, യുണൈറ്റഡ് കിങ്ഡം, ജർമ്മനി, അമേരിക്ക, കാനഡ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങൾക്കാണ് പൂർണ യാത്രാനുമതി നൽകിയിരിക്കുന്നത്. ചൈന, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. തെക്കൻ കൊറിയയിൽ നിന്നുള്ളവർക്ക് നവംബർ 15 മുതൽ പ്രവേശിക്കാം.
അനുമതി ആവശ്യമുള്ളവർ സിംഗപ്പൂർ എയർലൈൻസിലോ ലുഫ്താൻസയിലോ യാത്ര ചെയ്യണം. ആർടിപിസിആർ പരിശോധനയുടെ ഫലവും വാക്സിൻ എടുത്തതിന്റെ തെളിവും കയ്യിൽ സൂക്ഷിക്കണം. എങ്കിലും വാക്സിനേഷൻ, സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയവ പാലിക്കണം. മൂന്നു മാസത്തേക്കോ ആറ് മാസത്തേക്കോ അത് തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ് പറഞ്ഞിരുന്നു