കോട്ടയം : നാട്ടകം ചെട്ടികുന്ന് പതിനഞ്ചിൽ പുത്തൻപുരയ്ക്കൽ പരേതനായ പി.സി. തോമസിന്റെയും (ട്രാവൻകൂർ സിമന്റ്‌സ് മുൻ ഉദ്യോഗസ്ഥൻ), നാട്ടകം ഗവൺമെന്റ് സ്‌കൂൾ മുൻ അദ്ധ്യാപിക വി പി ചാച്ചിയമ്മയുടെയും മകൻ തോമസ് പി പീറ്റർ (കൊച്ചുമോൻ, 57) (ഹാവ് ലോക് ഉദ്യോഗസ്ഥൻ, ബഹ്‌റൈൻ) നിര്യാതനായി.

ഭൗതികശരീരം 12-10-2021 രാവിലെ 8.30-ന് ഭവനത്തിൽ എത്തിക്കുന്നതും സംസ്‌കാരം ഉച്ചക്ക് 2.00-ന് ഭവനത്തിലെ ശ്രുശുഷക്ക് ശേഷം 3.00-ന് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: തുമ്പമൺ കേശമത്ത് സിസിലി ( മുൻ ഹെഡ് ടീച്ചർ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്‌കൂൾ, ബഹ്‌റൈൻ) മക്കൾ: ജെറിൻ ടോം പീറ്റർ (എൽ ഐ സി ഇന്റർനാഷണൽ,ബഹ്‌റൈൻ), ജെറിഷ് കോശി പീറ്റർ (ഡോ എം ജി ആർ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ). മരുമകൾ: പുലിക്കുട്ടിശ്ശേരി കോട്ടപ്പറമ്പിൽ നിമിഷ എലിസബത്ത് ഫിലിപ്പ്, (കൂഹീജി കോൺട്രാക്ടർസ് ആൻഡ് റിയൽ എസ്റ്റേറ്റ് , ബഹ്‌റൈൻ).