- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസ്റ്റാറന്റുകളിലും കഫേകളിലും ഒരുമേശക്ക് ചുറ്റും 10 പേർക്കുവരെ ഇരിക്കാൻ അനുവാദം; ക്വാറന്റയ്ൻ നിബന്ധനകളിലും ഇളവ്; സൗദിയിൽ വരുന്ന മാറ്റങ്ങൾ ഇവ
ജിദ്ദ: കോവിഡിനെ തുടർന്ന് ഭക്ഷണശാലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് അയവ് വരുത്തി്. റസ്റ്റാറന്റുകളിലും കഫേകളിലും ഒരുമേശക്ക് ചുറ്റും 10 പേർക്കുവരെ ഇരിക്കാനുള്ള അനുവാദം നൽകിക്കൊണ്ടുള്ള തീരുമാനം പുറത്തിറങ്ങി. മുനിസിപ്പൽ ഗ്രാമകാര്യാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.
ആരോഗ്യ മുൻകരുതൽ നടപടികളുടെ തുടർച്ചയായാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യ അഥോറിറ്റി നിശ്ചയിച്ച മുൻകരുതൽ നടപടികൾ പാലിക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ പ്രവേശനം നൽകാവൂയെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു മേശയിൽ ഒരു കുടുംബത്തിലുള്ളവരാണെങ്കിൽ പോലും അഞ്ചു പേരിൽ കൂടരുതെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. വാക്‌സിനെടുത്തവരുടെ എണ്ണം കൂടിയതും കോവിഡ് ബാധ റിപ്പോർട്ടിങ്ങിലെ കുറവുമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഇളവ് വരുത്താൻ കാരണം.
സൗദിയിലേക്കെത്തുന്നവരുടെ ക്വാറന്റയ്ൻ നിബന്ധനകളിലും ഇളവ് അനുവദിച്ചു.ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകൾ, അപാർട്ട്മെന്റുകൾ എന്നിവക്ക് പുറമെ നഗര, ഗ്രാമ മന്ത്രാലയത്തിന്റെ അനുമതിയുള്ള കെട്ടിടങ്ങളും പ്രവാസികൾക്ക് ക്വാറന്റയ്ൻ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇത്തരം കെട്ടിടങ്ങളിലെ ബാർ കോഡുള്ള ക്വാറന്റയ്ൻ ബുക്കിങ് ബോർഡിങ് പാസ് ലഭിക്കുന്ന സമയത്ത് കാണിച്ചുകൊടുത്താൽ സൗദിയിലേക്ക് ടിക്കറ്റ് നൽകണമെന്ന് ഏവിയേഷൻ അഥോറിറ്റി എല്ലാ എയർലൈനുകൾക്കും നിർദ്ദേശം നൽകി. കമ്പനികൾക്കും മറ്റും അവരുടെ താമസ കേന്ദ്രങ്ങളിൽ പ്രത്യേക അനുമതിയോടെ ക്വാറന്റയ്ൻ സൗകര്യം ഒരുക്കാൻ ഇതുവഴി സാധിക്കും. വൻ തുക നൽകേണ്ട ഹോട്ടൽ ക്വാറന്റയ്ൻ ഒഴിവായിക്കിട്ടുകയും ചെയ്യും.