ലക്‌നൗ: അദ്ധ്യാപകന്റെ കാർ വിദ്യാർത്ഥിയെ കൊണ്ട് കഴുക്കിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സെക്കന്ദ്രബാദിലാണ് സംഭവം. വീഡിയോ പുറത്ത് വന്നതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സെക്കന്ദ്രബാദ് ബ്ലോക്കിലെ ഫരീദ്പൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രൈമറി സ്‌കൂളിൽ അദ്ധ്യാപകന്റെ കാർ വൃത്തിയാക്കുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങളാണ് വിവാദമായത്. സംഭവത്തിന് പിന്നാലെ അദ്ധ്യാപകനെതിരെ കർശന നടപടിക്ക് വിദ്യാഭ്യാസ ഓഫീസർ അഖണ്ഡ് പ്രതാപ് സിംഗാണ് ഉത്തരവിട്ടത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഖണ്ഡ് പ്രതാപ് സിങ്ങ് അറിയിച്ചു