- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവന്യൂവകുപ്പിൽ വില്ലേജ് ഓഫീസർമാർക്കും ക്ലാർക്കുമാർക്കും സ്ഥാനക്കയറ്റം; 199 വില്ലേജ് ഓഫീസർമാർ ഡപ്യൂട്ടി തഹസിൽദാർമാരായി
പത്തനംതിട്ട: ആറുമാസമായി സ്ഥാനക്കയറ്റം നടക്കാതിരുന്ന റവന്യൂവകുപ്പിൽ വില്ലേജ് ഓഫീസർമാർക്കും ക്ലാർക്കുമാർക്കും സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. 199 വില്ലേജ് ഓഫീസർമാരാണ് ഡെപ്യൂട്ടി തഹസിൽദാർമാരായത്. 229 സീനിയർ ക്ലാർക്കുമാർക്ക് വില്ലേജ് ഓഫീസർമാരായും 393 എൽ.ഡി.ക്ലാർക്കുമാർക്ക് സീനിയർ ക്ലാർക്കുമാരായും സ്ഥാനക്കയറ്റം കിട്ടി. ഇവരെ കഴിയുന്നത്ര അതത് ജില്ലകളിൽ തന്നെ നിയമിക്കാനാണ് തീരുമാനം.
വില്ലേജ് ഓഫീസർമാരുടെ ഒഴിവുകൾ നികത്താത്തതുകാരണം പലയിടത്തും ഒന്നിൽ കൂടുതൽ വില്ലേജ് ഓഫീസുകളുടെ ചുമതല പലർക്കും ഉണ്ടായിരുന്നു. കേസിൽപ്പെട്ടാണ് സ്ഥാനക്കയറ്റം വൈകിയത്.
Next Story