- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിറ്റൈസർ ഉപയോഗിച്ച് മൊബൈൽ വൃത്തിയാക്കല്ലേ; സിഡ്പ്ലേയും കാമറയും അടക്കം സകലതും വേഗത്തിൽ തകരാറാവും
കൊച്ചി: സാനിറ്റൈസർ ഉപയോഗിച്ച് പലരും മൊബൈൽ ഫോൺ വൃത്തിയാക്കാറുണ്ട്. എന്നാൽ, മൊബൈൽ ഫോണിൽനിന്ന് അതിനെ അകറ്റി നിർത്തുന്നതാണ് ബുദ്ധി. സാനിറ്റൈസർ ഉപയോഗിച്ച് മൊബൈൽ ക്ലീൻ ചെയ്താൽ മൊബൈൽ വേഗത്തിൽ തകരാറിലാവും. മൊബൈലിൽ സാനിറ്റൈസർ വീണാൽ ഫോൺ ഡിസ്പ്ലേ, സ്പീക്കർ, ക്യാമറ, മൈക്ക് ഒക്കെ വേഗം തകരാറിലാകും. ഡിസ്പ്ലേയിൽ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.
മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസർ വീണാൽ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. അധികം വൈകാതെ ഫോണിന്റെ മിണ്ടാട്ടം നിലയ്ക്കും. തൊട്ടുണർത്തുന്ന ടച്ച് ഫോണുകളെ സാനിറ്റൈസറിൽ കുളിപ്പിച്ചാൽ സ്പർശന ശേഷി നഷ്ടപ്പെട്ട് ഫോൺ നിശ്ചലമായിപ്പോകും. വിരലടയാളം വെച്ച് ഫോൺ തുറക്കുന്ന സംവിധാനവും കണ്ണടച്ചു കളയും.
സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാൻ കൊടുക്കുമ്പോൾ ഇവയെ മൊബൈൽ കമ്പനികൾ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് - വാട്ടർ ഡാമേജ് - എന്ന നിലയിലായിരിക്കും. വാറന്റി കിട്ടാനിടയില്ലെന്നർഥം.