ലോകത്തിലെ ഏറ്റവും കർശനമായ കോവിഡ് -19 വാക്‌സിനേഷൻ ഉത്തരവുകൾക്ക് വിധേയമായിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ തന്നെ നോർത്തേൺ ടെറിട്ടറിയിലെ അവശ്യ തൊഴിലാളികൾ. വരുന്ന ഒരു മാസത്തിനുള്ളിൽ ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

പൊതുജനങ്ങളുമായി ഇടപഴകുന്ന ജീവനക്കാർക്ക് നവംബർ 13 നകം ഒരു കോവിഡ് -19 ജാബ് ലഭിക്കണമെന്നും അല്ലെങ്കിൽ അവരെ തിരികെ ജോലിക്ക് അനുവദിക്കില്ലെന്നും 5000 ഡോളർ പിഴ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മൈക്കൽ ഗണ്ണർ പറഞ്ഞു. അതിർത്തികൾ വീണ്ടും തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നതിന് സമയപരിധി ഏർപ്പെടുത്തിയത്.

മുൻനിരക്കാരും പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിലാളികളും നവംബർ 12 നകം അവരുടെ ആദ്യ ഡോസ് കോവിഡ് -19 ജബും അവരുടെ രണ്ടാമത്തെ ഡോസ് ഡിസംബർ 24 നകം നേടിയിരിക്കണം എന്നാണ് നിർദ്ദേശം.നിർബന്ധിത വാക്‌സിൻ നേടേണ്ട ജോലിസ്ഥലങ്ങളുടെ പട്ടികയിൽ ഹോസ്പിറ്റാലിറ്റി തൊഴിലാളികൾ, ബാങ്കർമാർ, റിസപ്ഷനിസ്റ്റുകൾ, ഹെയർഡ്രെസ്സർമാർ, ബാർബർമാർ, ബ്യൂട്ടി തെറാപ്പിസ്റ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.