പുതുതായി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡെന്മാർക്കിലെ പെട്രോളിന്റെ വില അടുത്തിടെ റെക്കോർഡ് ഉയരത്തിലെത്തി. ഇതോടെ കാറിൽ ഇന്ധനം നിറയ്ക്കുന്നത് മുമ്പത്തേക്കാളും ഇപ്പോൾ ചെലവേറിയതായി മാറിയിരിക്കുകയാണ്.പെട്രോളിനുള്ള ഉപഭോക്തൃ വില കഴിഞ്ഞ വ്യാഴാഴ്ച ലിറ്ററിന് 13.99 ക്രോണറായി നിശ്ചയിച്ചിരുന്നു, ഇത് 2012-ലെ മുൻകാല സർവകാല റെക്കോർഡിനെ മറികടന്നുവെന്നാണ് വിവരം.

പെട്രോൾ വില മാത്രമല്ല ഡീസൽ കാറുകൾ ഓടിക്കുന്ന വാഹനമോടിക്കുന്നവരും മുമ്പത്തേക്കാൾ കൂടുതൽ പണം നൽകേണ്ടതുണ്ട്. കാരണം ഡീസൽ വിലയും അടുത്തിടെ റെക്കോർഡുകൾ തകർത്തു.എണ്ണയുടെ ആവശ്യകത റോക്കറ്റ് പോലെ കുതിക്കുന്നത് വില വർദ്ധനവിലെ പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ.

ഉയർന്ന വില തൽക്കാലം നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനം പെട്രോളിന്റെ വിലയിൽ ചെറിയ കുറവുണ്ടായെങ്കിലും വലിയ വ്യത്യാസം ഉണ്ടാവാൻ ഇടയില്ലെന്നാണ് സൂചന.സർക്കിൾ കെ പെട്രോൾ സ്റ്റേഷനുകളിലെ വില ചൊവ്വാഴ്ച രാവിലെ ലിറ്ററിന് 14.09 ക്രോണറിലെത്തിയിരുന്നു.

പെട്രോളിനും ഡീസലിനും ഉയർന്ന വിലകൾ വന്നതോടെ 2021 അവസാനത്തോടെ ഡെന്മാർക്കിലെ ഉപഭോക്താക്കളുടെ സൂപ്പർമാർക്കറ്റ് ബില്ലുകളും എനർജ്ജ ബില്ലുകളും ഉയരുമെന്ന ആശങ്കയും ഉയർന്ന് കഴിഞ്ഞു