മട്ടന്നൂർ: കനത്ത പ്രതിഷേധത്തിനിടെയിലും മട്ടന്നൂർ മഹാദേവക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ബുധനാഴ്‌ച്ച രാവിലെ പത്തു മണിയോടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെ തടയാനായി ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിൽ എതിർപ്പുള്ള പ്രതിഷേധക്കാർ ശ്രമിച്ചുവെങ്കിലും മട്ടന്നൂർ സിഐയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു, ഇതു ക്ഷേത്ര പരിസരത്ത് അൽപ്പനേരം സംഘർഷത്തിനിടയാക്കി.

യാതൊരു കുടിയാലോചനയുമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തതെന്ന് പ്രതിഷേധിച്ചവർ പറഞ്ഞു ഉച്ചയോടെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസർ ചുമതലയേറ്റതോടെ മട്ടന്നൂർ മഹാദേവക്ഷേത്രം മഹാനവമിക്കാലത്ത് ദേവസ്വം ബോർഡിന്റെ കീഴിലായി.