വാഷിങ്ടൺ ഡിസി: തലസ്ഥാന നഗരിയിലെ സോക്കർ ആരാധകരുടെ സംഘടനയായ മലയാളി സോക്കർ ലീഗിന്റെ ആഭിമുഖ്യത്തിൽ വിർജീനിയയിൽ വച്ച് നടത്തപ്പെട്ട എംഎസ്എൽ സോക്കർ ടൂർണ്ണമെന്റിൽ മേരിലാൻഡ് സ്ട്രൈക്കേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയ സ്പോർട്ട്സ് ക്ലബ് ജേതാക്കളായി.

ബെസ്റ്റ് പ്ലെയറായി സെന്റ് ജൂഡിലെ റോഹനും ബെസ്റ്റ് ഗോൾ കീപ്പറായി നിഖിലും തെരഞ്ഞെടുക്കപ്പെട്ടു.ഡോ. മധുസൂദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ മെഗാ സ്പോൺസർ സാംസൺ പ്രോപ്പർട്ടീസിന്റെ റെക്സ് തോമസ് ട്രോഫികൾ കൈമാറി.

എം എസ് എൽ ഭാരവാഹികളായ സിദ്ദിഖ്, അനസ്, റെജി തോമസ്, സുജിത് എബ്രഹാം, ഷാജൻ , ബിപിൻ, ദിനേഷ് തുടങ്ങിയവർ ടൂർണ്ണമന്റ് വിജയത്തിൽ അഭിനന്ദനം രേഖപ്പെടുത്തി.