- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര മന്ത്രി അജയ് മിശ്രയെ നീക്കണം; രാഷ്ട്രപതിയെ കണ്ട് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം; കേന്ദ്ര സർക്കാരുമായി വിഷയം സംസാരിക്കാമെന്ന് രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു. ലഖീംപൂർ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരുമായി വിഷയം സംസാരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ലഖിംപൂരിലെ കർഷകരുടെ കൊലപാതകത്തിൽ സർക്കാരിന് മേലുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് കോൺഗ്രസ് . മകനെതിരെ കൊലപാതക കേസിൽ അന്വേഷണം നടക്കുന്‌പോൾ അച്ഛൻ മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാർമിക പ്രശ്നമാണ് കോൺഗ്രസ് ഉയർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story