- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 രൂപ മുടക്കി അഞ്ച് ടിക്കറ്റ് എടുത്തു; 75 ലക്ഷം ഉൾപ്പടെ നാലു ടിക്കറ്റിനും നറുക്കെടുപ്പിൽ സമ്മാനം; ചേർത്തലയിലെ ദിലീപ് കുമാറിനെ ഭാഗ്യദേവത അനുഗ്രഹിച്ച കഥ
ചേർത്തല: 200 മുടക്കി ഒരാൾ എടുത്ത അഞ്ചു ലോട്ടറി ടിക്കറ്റുകളിൽ നാലു ടിക്കറ്റിനും നറുക്കെടുപ്പിൽ സമ്മാനം. ചേർത്തല സ്വദേശി ദിലീപ് കുമാറിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ദിലീപ് കുമാറിനെ ഒടുവിൽ ഭാഗ്യദേവത അനുഗ്രഹിച്ചപ്പോൾ അത് സമ്മാന പെരുമഴയായി മാറുകയായിരുന്നു. 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടക്കം നാലു സമ്മാനങ്ങളാണ് ദിലീപിന് ലഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളുമാണ് ഒന്നിരിട്ടി വെളുത്തപ്പോൾ ദിലീപിനെ തേടി എത്തിയത്. ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ദേവിഭവനത്തിൽ 53കാരനായ ദിലീപ്കുമാറിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ചേർത്തല മണവേലിയിലെ കള്ളുഷാപ്പ് മാനേജരാണ്.
വർഷങ്ങളായി സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് ദിലീപ് കുമാർ. കാളികുളം ലീല ലക്കി സെന്ററിൽനിന്ന് ഷാപ്പിലെത്തി ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരൻ കൊക്കോതമംഗലം കരിയിൽ സുനിൽകുമാറിന്റെ കയ്യിൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്. 200 രൂപ മുടക്കി 5 ടിക്കറ്റാണ് ശനിയാഴ്ച എടുത്തത്. ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും 3 ടിക്കറ്റുകൾക്ക് 8000 രൂപ വീതവും ലഭിച്ചു.
ടിക്കറ്റ് അരീപ്പറമ്പ് 1344-ാം നമ്പർ സഹകരണ ബാങ്കിൽ ഏൽപിച്ചു സമ്മാനത്തുകയ്ക്കായി കാത്തിരിക്കുകയാണ്. മുൻപ് 30,000 രൂപ വരെ ദലീപിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ: അങ്കണവാടി അദ്ധ്യാപിക പ്രബുഷ. മക്കൾ: ദൃശ്യ, ദേവിക. മരുമകൻ: വിഷ്ണു.