- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ബാലികാദിനത്തിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണവും ആചരിച്ചു
കൊച്ചി : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡിന്റെയും റോട്രാക്ട ക്ലബ് കുഫോസിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലിക ദിനം ആചരിച്ചു. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി (കുഫോസ്) ക്യാമ്പസ്സിൽ നടന്ന ചടങ്ങിന്റെ ഭാഗമായി സൗജന്യ കോവിഡ് വാക്സിൻ വിതരണവും സംഘടിപ്പിച്ചു .
കുഫോസ് വൈസ് ചാൻസലർ ഡോ. റിജി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് അഡ്‌മിറൽ സുതൻ മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. നിബിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്രാക്ട ക്ലബ് പ്രസിഡന്റ് എബ്രഹാം അലക്‌സാണ്ടർ, ക്ലബ് സെക്രട്ടറി വർഷ, മിനി എലിസബത്ത് മറ്റു ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Next Story