- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മരണം; ബിപിഎൽ കുടുംബത്തിന് മാസം 5,000 രൂപയുടെ ധനസഹായം
തിരുവനന്തപുരം: കോവിഡ് വന്ന് മരിച്ച ബിപിഎൽ കുടുംബത്തിന് മാസം 5000 രൂപയുടെ ധനസഹായം. മൂന്ന് വർഷത്തേക്ക് ഈ സഹായം തുടരാനാണ് മന്ത്രിസഭാ തീരുമാനം. ബിപിഎൽ വിഭാഗത്തിലുള്ളവർ കോവിഡ് മൂലം മരിച്ചാൽ കുടുംബത്തിന് നിലവിലെ ധനസഹായങ്ങൾക്കു പുറമേ മാസം 5,000 രൂപ വീതം നൽകാൻ മന്ത്രിസഭ തീരുമാനം എടുക്കുക ആയിരുന്നു.
പണം ബാങ്ക് അക്കൗണ്ടിലെത്തിക്കും. ക്ഷേമ/ഇതര പെൻഷനും മരിച്ചയാളുടെ വരുമാനവും സഹായത്തിനു തടസ്സമല്ല.മരിച്ചയാൾ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. ഒറ്റ പേജിലുള്ള ലളിതമായ അപേക്ഷാ ഫോം തയാറാക്കും. അപേക്ഷിച്ച് 30 ദിവസത്തിനകം ആനൂകൂല്യം ലഭിച്ചുതുടങ്ങും. കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതി നൽകുന്നവരോ ഇല്ലെന്നു വില്ലേജ് ഓഫിസർ ഉറപ്പാക്കണം. അപേക്ഷകരെ ഓഫിസിൽ വിളിച്ചുവരുത്തില്ല.
സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഇല്ല
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കു 'വർക്ക് ഫ്രം ഹോം' സൗകര്യം നിലവിലില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവ്. ഓഗസ്റ്റ് 4 വരെയാണു സൗകര്യമുണ്ടായിരുന്നത്.