ക്രൈസ്റ്റ്ചർച്ച്: കോവിഡിനെ തോൽപ്പിച്ച ന്യൂസിലന്റ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങുന്നു. ക്രിസ്തുമസിന് മുന്നേ അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആൻഡ്രൻ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടാത്ത കോവിഡ് പോസിറ്റീവായവരെ വീട്ടിലോ കമ്മ്യൂണിറ്റി സെന്ററുകളിലോ ഐസൊലേഷനിലിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. വിദേശത്ത് നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിലും ഇളവ് വരുത്തിയേക്കും. കോവിഡ് കേസുകൾ പൂജ്യത്തിലെത്തിക്കുന്നതിനാണ് 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിയമങ്ങളിൽ ഉടൻ ഇളവ് വരുത്തുമെന്നാണ് സൂചന.

ജൂലൈ മുതൽ അന്താരാഷ്ട്ര യാത്രകൾക്ക് ന്യൂസിലന്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൻഎസ്ഡബ്യുവിലും വിക്ടോറിയയിലും കോവിഡ് കേസുകൾ ഉയർന്നതോടെയാണ് അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതാണ്് ഇപ്പോൾ നീക്കാൻ ഒരുങ്ങുന്നത്. വിദേശത്ത് നിന്നും എത്തുന്നവർ രണ്ട് ഡോസ് വാക്‌സിനും എടുത്തവരായിരിക്കണം.

ആഗോള കണക്കുകൾ വെച്ച് നോക്കുമ്പോൾ ന്യൂസിലന്റിലെ കോവിഡ് കണക്കുകൾ വളരെ കുറവാണ്. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 43 ആണ്. കേസുകൾ ഉയർന്നു വരികയാമ്. ഓക് ലാൻഡിലും മറ്റും കേസുകൾ വർദ്ധിച്ചിട്ടുണ്ട്.