പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രാൻസ് 2022 ജനുവരി മുതൽ മിക്കവാറും എല്ലാ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്ലാസ്റ്റിക് പാക്കേജിങ് നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.2020 ഫെബ്രുവരി നിയമം നടപ്പിലാക്കിക്കൊണ്ട്, സർക്കാർ ജനുവരി 30 മുതൽ പ്ലാസ്റ്റിക് പാക്കേജിങ് ഇല്ലാതെ വിൽക്കേണ്ട 30 ഓളം പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദൈനംദിന ജീവിതത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അതിരുകടന്ന അളവാണ് ഇുപ്പോൾ ഉപയോഗിക്കുന്നതെന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മറ്റ് വസ്തുക്കൾ അല്ലെങ്കിൽ പുനരുപയോഗിക്കാവുന്നതുാമായ പാക്കേജിങ് വർദ്ധിപ്പിക്കുന്നതിനും സർക്കുലർ ഇക്കോണമി നിയമം ലക്ഷ്യമിടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 37% പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് പാക്കേജിങ് ഉപയോഗിച്ചാണ് വിൽക്കുന്നതെന്നും പുതിയ നിയമം മൂലം പ്രതിവർഷം ഒരു ബില്യണിലധികം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാക്കേജിങ് ഇനങ്ങൾ തടയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.പ്ലാസ്റ്റിക്ക് നിർത്തലാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് പാക്കേജിങ് നിരോധനം. 2021 മുതൽ, ഫ്രാൻസ് പ്ലാസ്റ്റിക് സ്‌ട്രോകൾ, കപ്പുകൾ, കട്ട്‌ലറികൾ, കൂടാതെ സ്‌റ്റൈറോഫോം എടുക്കുന്ന ബോക്‌സുകൾ എന്നിവ നിരോധിച്ചിരുന്നു.

മുറിച്ച പഴങ്ങളും പരിമിതമായ എണ്ണം അതിലോലമായ പഴങ്ങളും പച്ചക്കറികളും ഇപ്പോഴും പ്ലാസ്റ്റിക് പാക്കേജിങ് ഉപയോഗിച്ച് വിൽക്കാൻ കഴിയും, പക്ഷേ അതും2026 ജൂൺ അവസാനത്തോടെ നിർത്തലാക്കും.ചെറി തക്കാളി, ഗ്രീൻ ബീൻസ്, പീച്ച്‌സ് എന്നിവയ്ക്ക് 2023 ജൂൺ അവസാനത്തോടെയും 2024 അവസാനത്തോടെ എൻഡൈവ്‌സ്, ശതാവരി, കൂൺ, ചില സലാഡുകൾ, ചീരകൾക്കും ചെറികൾക്കും പ്ലാസ്റ്റിക് പാക്കേജിങ് നിരോധിക്കും.