കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ മുമ്പ് അറിയിച്ചിരുന്നത് പോലെ ഒക്ടോബർ 22ന് ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ.രാജ്യത്ത് അടുത്തഘട്ടം ലോക്ടൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നത് ഒക്ടോബർ 22 മുതലാണ്. ഈ ദിവസത്തിലേയ്ക്ക് ഒരാഴച മാത്രം ബാക്കി നിൽക്കെ ആണ് അന്നേ ദിവസം ഇളവുകൾ പ്രഖ്യാപിക്കാനാകുമോ എന്നത് സംബന്ധിച്ച് സർക്കാർ ആശങ്ക അറിയിച്ചത്.

ഇളവുകളുടെ കാര്യത്തിൽ അടുത്തയാഴ്ച ആദ്യത്തോടെ മാത്രമെ തീരുമാനമെടുക്കാൻ കഴിയൂ എന്നും രോഗികളുടെ എണ്ണം വളരെ വേഗത്തിൽ ഉയരുന്നത് നല്ല സൂചനയല്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

ഇതുമായ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമെ തുടർന്നുള്ള ഇളവുകളിൽ തീരുമാനമെടുക്കൂ എന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. സാമൂഹ്യ അകലവും തുറസായ സ്ഥലങ്ങളിലെ മാസ്‌കിന്റെ ഉപയോഗം അടക്കമുള്ള നിയന്ത്രണങ്ങളും ഒക്ടോബർ 22 മുതൽ ഒഴിവാക്കുമെന്നായിരുന്നു മുമ്പുണ്ടായിരുന്ന റിപ്പോർട്ടുകൾ

കഴിഞ്ഞ ആഴ്ചയിലെ കേസുകളുടെ എണ്ണത്തിൽ ഗുരുതരമായ വർധനവുണ്ടായി. ഇന്നലെയും രണ്ടായിരത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ആരോഗ്യ വിദഗ്ദ്ധർക്ക് ഇതിനെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഉപയോഗിച്ച് പഠനം നടത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ പൊതു ആരോഗ്യ മേഖലയും എച്ച്.എസ്.ഈയും ചർച്ചകൾ നടത്തും. ഒക്ടോബർ 22ന് മുമ്പ് അന്തിമ തീരുമാനം സ്വീകരിക്കും.