മസ്‌കത്ത്: ആരോഗ്യമെഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈവർഷാദ്യം മുതൽ കഴിഞ്ഞമാസം 30 വരെ 117 ഡോക്ടർമാരെ അടക്കം ആയിരത്തിലധികം പേരെ ആരോഗ്യമന്ത്രാലയത്തിൽ നിയമിച്ചു. മെഡിക്കൽ, പാരാമെഡിക്കൽ, ഭരണ വിഭാഗത്തിലേക്കാണ് ഇവരെ നിയമിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

176 സ്വദേശികളെ ഭരണ, സാേങ്കതിക വിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എൻജിനീയറിങ്, കമ്പ്യൂട്ടർ വിഭാഗവും ഇതിൽ ഉൾെപ്പടും. 133 സ്വദേശികളെ മെഡിക്കൽ അസിസ്റ്റന്റ് വിഭാഗത്തിലാണ് നിയമിച്ചത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിൽ സ്വദേശികളെ നിയമിക്കുന്ന പദ്ധതിയാണ് പുതിയ നിയമനങ്ങളെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യമന്ത്രാലയത്തിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് ജോലി നൽകുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ പരിശീലനത്തിനായി 610 സ്വദേശികളെയും നിയമിച്ചു. മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഊർജിതപ്പെടുത്താനാണ് ഈ നിയമനങ്ങൾ. മന്ത്രാലയത്തിന്റെ ചില വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യമേഖലയിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം മലയാളികൾ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ നഴ്‌സിങ് മേഖലയിൽ സ്വദേശിവത്കരണം നടത്തിയതു കാരണം നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഫാർമസിസ്റ്റ് ജോലിയടക്കം വിവിധ മേഖലകളിൽ സ്വദേശിവത്കരണം പുരോഗമിക്കുന്നുണ്ട്. ഇതിനാൽ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.