- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമപുരം ഗവൺമെന്റാശുപത്രിക്കു എം എം ജേക്കബിന്റെ പേരു നൽകണം: മാണി സി കാപ്പൻ
പാലാ: രാമപുരം ഗവൺമെന്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുൻ ഗവർണർ എം എം ജേക്കബിന്റെ പേരിടണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദേശീയ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു എം എം ജേക്കബിന്റെതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, കേന്ദ്ര അഭ്യന്തര വകുപ്പ് സഹമന്ത്രി, പ്രഗത്ഭനായ ഭരണാധികാരി എന്നീ നിലകളിൽ മാതൃകാപരമായ സേവനങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ആശുപത്രിക്കു പേർ നൽകുന്നതിലൂടെ സാധിക്കുമെന്നും നിവേദനത്തിൽ പറഞ്ഞു.
റാങ്ക് ജേതാവ് എം ഹരിശങ്കറിനെ എം എൽ എ ആദരിച്ചു
പാലാ: എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ചാവറ പബ്‌ളിക് സ്‌കൂൾ വിദ്യാർത്ഥി പൂവക്കുളം ഇടവാക്കേൽ എം ഹരിശങ്കറിനെ മാണി സി കാപ്പൻ ഉപഹാരം നൽകി ആദരിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, പഞ്ചായത്ത് മെമ്പർ മനോജ് ചീങ്കല്ലേൽ, സജി വരളിക്കര തുടങ്ങിയവർ പങ്കെടുത്തു.