- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
60 കിലോ സ്വർണം ധരിച്ച് വിവാഹ വേദിയിലെത്തി വധു; വരന്റെ വീട്ടുകാർ നൽകിയ വിവാഹ സമ്മാനം കണ്ട് ഞെട്ടിത്തരിച്ച് വിവാഹത്തിനെത്തിയവർ
വിവാഹത്തിന് സ്വർണത്തിൽ കുളിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. തങ്ങളെ കൊണ്ടു കഴിയാവുന്നത്ര സ്വർണവും പോരെന്ന് തോന്നിയാൽ വരവും കുത്തി നിറച്ചാണ് പല കല്ല്യാണ വീടുകളിലും വധു വേദിയിലെത്തുന്നത്. പലരും ഇത് തങ്ങളുടെ അന്തസിന്റെ പ്രതീകമായാണ് കാണുന്നത്.
ഇപ്പോഴിതാ മലയാളികളുടെ സ്വർണ ഭ്രമത്തേയും കടത്തി വെട്ടിയാണ് ചൈനയിൽ നടന്ന ഒരു വിവാഹ വേദിയിൽ വധു എത്തിയത്. ഒന്നും രണ്ടുമല്ല 60 കിലോയിലധികം സ്വർണം ധരിച്ചാണ് ചൈനയിലെ ഹുബേ പ്രവിശ്യയിൽ നിന്നുള്ള ഈ വധു വിവാഹത്തിനെത്തിയത്. മാത്രമല്ല മലയാളി വധുക്കകളിൽ നിന്നും ഈ വധുവിന് ഒരു വ്യത്യസ്തതയുണ്ട്. അണിഞ്ഞ 60 കിലോ സ്വർണവും വരന്റെ വീട്ടുകാരുടെ വിവാഹസമ്മാനമായിരുന്നു
സ്വർണ്ണത്തിന്റെ ഭാരം കൊണ്ട് നേരെ ചൊവ്വേ നടക്കാൻ പോലും ബുദ്ധിമുട്ടിയാണ് വെളുത്ത വിവാഹ വസ്ത്രത്തിൽ വധു വേദിയിലെത്തിയത്. മറിഞ്ഞു വീഴാതിരിക്കാൻ പലപ്പോഴും വരന്റെ സഹായം തേടേണ്ടി വന്നു. ഒരു കിലോഗ്രാം തൂക്കമുള്ള 60 സ്വർണ്ണ നെക്ളേസുകളാണ് വരന്റെ വീട്ടുകാർ സമ്മാനമായി നൽകിയത്. ഇതിനു പുറമേ രണ്ടു കൈകളിലും രണ്ടു ഭീമൻ വളകളും ഇട്ടിട്ടുണ്ടായിരുന്നു.
സ്വർണ്ണാഭരണ വിഭൂഷിതയായി വേദിയിലെത്തിയ വധുവിന്റെ പരിതാപകരമായ നില കണ്ട് സഹായിക്കാനായി പലരും മുന്നോട്ട് വന്നെങ്കിലും ഒരു ചിരിയോടെ വധു അവരെ വിലക്കി. വിവാഹത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.