- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു
ദോഹ : പ്രവാസി മാധ്യമപ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു. മികച്ച മലയാളം പോഡ്കാസ്റ്റിനുള്ള യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ച വിജയമന്ത്രങ്ങളുടെ നാല് ഭാഗങ്ങളും സക്‌സസ് മെയിഡ് ഈസി എന്ന ഇംഗ്‌ളീഷ് പുസ്തകവുമാണ് പ്രകാശനത്തിന് തയ്യാറാകുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങളും നവംബർ 3 മുതൽ 13 വരെ ഷാർജയിൽ നടക്കുന്ന നാൽപതാമത് പുസ്തക മേളയിൽ പ്രകാശനം ചെയ്യുമെന്ന് ലിപി പബ്ളിക്കേഷൻസ് മാനേജിങ് ഡയറക്ടർ എം.വി അക്‌ബർ പറഞ്ഞു.
വിജയമന്ത്രങ്ങളുടെ ഒന്നാം ഭാഗം കഴിഞ്ഞ വർഷത്തെ ഷാർജ പുസ്തകോൽവത്തിലാണ് പ്രകാശനം ചെയ്തത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തിൽ മലയാളം പോഡ്കാസ്റ്റായും റേഡിയോ മലയാളം ശുഭദിനം പരിപാടിയായും പ്രചാരം നേടിയ വിജയമന്ത്രങ്ങളുടെ പുതിയ നാല് ഭാഗങ്ങളും ഏറെ സവിശേഷമാണ്. കോവിഡ് മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ സമൂഹത്തിലെ എല്ലാവിഭാഗമാളുകളേയും പ്രചോദിപ്പിക്കാനുപകരിക്കുന്ന കഥകളും വിവരണങ്ങളുമാണ് പരമ്പരയയുടെ പ്രത്യേകത.
സ്‌ക്കൂൾ കോളേജ് വിദ്യാർത്ഥികളെ പ്രത്യേകമായി പരിഗണിച്ചാണ് സക്‌സസ് മെയിഡ് ഈസി തയ്യാറാക്കിയിരിക്കുന്നത്. പഠനത്തിലും കരിയറിലും ജീവിതത്തിലും വിജയിക്കാനാവശ്യമായ ചേരുവകളെ ലളിതമായ ഇംഗ്‌ളീഷിൽ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.