- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലും ഇന്ധന വില ഉയരുന്നു; എസ്‌പിസി ലിറ്ററിന് അഞ്ച് സെന്റ് വരെ ഉയർത്തി; 92-ഒക്ടേൻ പെട്രോൾ ഇപ്പോൾ ലിറ്ററിന് 2.51 ഡോളറായി ഉയർന്നു
ജൂലൈ മുതൽ മാറ്റമില്ലാതെ തുടർന്ന ഇന്ധന വില വർദ്ധിച്ചു. ചൈനയുടെ ഉടമസ്ഥതയിലുള്ള എസ്‌പിസി വ്യാഴാഴ്ച മുതൽ (ഒക്ടോബർ 14) ലിറ്ററിന് നാല് മുതൽ അഞ്ച് സെന്റ് വരെ ഉയർത്തി. ഇതോടെ കൺസോമേഴ്‌സ് അസോസിയേഷൻ ഓഫ് സിംഗപ്പൂർ സ്ഥാപിച്ച പമ്പ് പ്രൈസ് ട്രാക്കറായ ഫ്യുവൽ കാക്കി പറയുന്നതനുസരിച്ച്, 2-ഒക്ടേൻ പെട്രോൾ ഇപ്പോൾ ലിറ്ററിന് 2.51 ഡോളറിന് ആണ് വില്ക്കുന്നത്.95-ഒക്ടേൻ 2.53 ഡോളറിലാണ് ഉള്ളത്.
98-ഒക്ടേൻ എസ്‌പിസിയിൽ 2.98 ഡോളറിനും സിനോപെക്കിലും എസ്സോയിലും 3.02 ഡോളറിനും, ഷെല്ലിൽ 3.08 ഡോളറിനും സിനോപെക്കിൽ പ്രീമിയം 98-ഒക്ടേൻ 3.15 ഡോളറനും കാൽടെക്‌സിൽ 3.24ഡോളറിനും, ഷെല്ലിൽ 3.30 ഡോളറിനുമാണ് വിൽക്കുന്നത്.
നിലവിൽ പെട്രോൾ വില രണ്ട് ദിവസം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ നാല് സെന്റ് കൂടുതലാണ് ഇപ്പോൾ ഈടാക്കുന്നത്. ഡീസൽ ലിറ്ററിന് 2.08 ഡോളർ എന്ന നിലയിൽ അഞ്ച് സെന്റ് കൂടി.എല്ലാ വിലകളും കിഴിവുകൾ ബാധകമായിരിക്കും. ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ലോയൽറ്റി പ്രോഗ്രാമുകൾ പോലുള്ള ഘടകങ്ങൾ അനുസരിച്ച് വാഹനമോടിക്കുന്നവർ നൽകുന്ന ഫലപ്രദമായ വിലകൾ വലിയ തോതിൽ - വ്യത്യാസപ്പെട്ടിരിക്കും.
ഉദാഹരണത്തിന്, OCBC കാർഡുകൾ വഴി പണമടച്ചാൽ ലിറ്ററിന് 2 ഡോളർ എന്ന വിലകുറഞ്ഞ 95-ഒക്ടേൻ ഇന്ധനം സിനോപെക്ക് റീട്ടെയിൽ ചെയ്യുന്നു. Esso (DBS Esso കാർഡ്) ൽ 2.09 ഡോളർ, കാൽടെക്‌സിൽ 2.11ഡോളർ, (OCBC വോയേജ് കാർഡ്), 2.15 ഡോളർ SPC (വിവിധ കാർഡുകൾ) കൂടാതെ ഷെല്ലിൽ 2.24 ഡോളർ എ്ന്നിങ്ങനെ വ്യത്യസപ്പെട്ടിരിക്കും.