വംബർ ഒന്ന് മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്ക് ന്യൂസൗത്ത് വെയിൽസിൽ എത്തുമ്പോൾ ഹോട്ടൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടെ ഓസ്ട്രേലിയയിൽ ക്വാറന്റൈൻ രഹിത യാത്ര അനുവദിക്കുന്ന ആദ്യ പ്രദേശമാവുകയാണ് ന്യൂ സൗത്ത് വെയിൽസ്.

സംസ്ഥാനത്ത് ഉയർന്ന വാക്സിനേഷൻ നിരക്ക് സാധ്യമായതിന് പിന്നാലെയാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ന്യൂ സൗത്ത് വെയിൽസിലേക്ക് ക്വാറന്റൈൻ രഹിത യാത്ര അനുവദിക്കുന്നതെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ ചൂണ്ടിക്കാട്ടി.ഇവർക്ക് ഹോട്ടൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും ആവശ്യമായി വരില്ല.അംഗീകൃത വാക്സിൻ സ്വീകരിച്ചിട്ടുവള്ളവർക്കാണ് ഇത് ബാധകം.

എന്നാൽ ന്യൂ സൗത്ത് വെയിൽസിലേക്കുള്ള യാത്രക്ക് മുൻപായി നെഗറ്റീവ് PCR പരിശോധനാ ഫലവും, എത്തിയ ശേഷം വൈറസ് പരിശോധനകളും വേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം വാക്സിൻ സ്വീകരിക്കാത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ ബാധകമായിരിക്കും. എന്നാൽ ഈ വിഭാഗത്തിൽ ആഴ്ചയിൽ 210 പേരെയാണ് സംസ്ഥാനത്തേക്ക് അനുവദിക്കുക.

അതെ സമയം സിഡ്നിയിൽ നിന്ന് ഉൾനാടൻ മേഖലയിലേക്ക് നവംബർ ഒന്ന് വരെ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി.