ൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ രാജിവ് ഗാന്ധി നാഷണൻ എക്‌സലൻസ് അവാർഡിന് ആദ്യമായാണ് ഒരു ബഹ്‌റൈൻ പ്രവാസിയെ തിരഞ്ഞെടുക്കുന്നത് .ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് തന്റെ വിവിധ ഓൺലൈൻ ചാനൽ സംരംഭങ്ങളിലൂടെയും, ബഹ്‌റൈനിലെയും ഇന്ത്യയിലെയും താൻ നേതൃനിരയിലുള്ള വിവിധ ജീവകാരുണ്യ സംഘടനകളുമായും സഹകരിച്ചും അല്ലാതെയും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ച് കൊണ്ടിരിക്കുന്നത്.കോവിഡ് കാലത്ത് വിവിധ സംഘടനകളുമായി കൈകോർത്ത് ഇന്ത്യയിലും ബഹ്‌റൈനിലും നടത്തിയ സ്തുത്യർഹമായ സേവനം പരിഗണിച്ചാണ് അവാർഡിനായി ഫ്രാൻസിസ് കൈതാരത്തിനെ തിരത്തെടുത്തത് എന്ന് ജി.ഐ.എ അവാർഡ് കമ്മറ്റി അറിയിച്ചു

ഇത്തരം കോവിഡ് കാല പ്രവർത്തനങ്ങൾ മാനിച്ച് കൊണ്ട് അടുത്തിടെ മീഡിയാവൺ ടെലിവിഷന്റ ബ്രേവ് ഹാർട്ട് അവാർഡ് മെഡ് ഹെൽപ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ടി അതിന്റെ ചെയർമാനായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് ഏറ്റുവാങ്ങുകയുണ്ടായി. മാത്രമല്ല ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മ ബി.കെ. എസ്.എഫ് . ഏർപ്പെടുത്തിയ കോവിഡ് കാല പ്രവർത്തനങ്ങൾക്കുള്ള ആദരവും, കോവിഡ് കാലത്ത് തന്റെ ഓൺലൈൻ ചാനലുകളിൽ നടത്തി വരുന്ന അരോഗ്യ സംബന്ധമായതും, പ്രവാസി കുടുംബാംഗങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്നതുമായ വിവിധ എന്റെർടെയ്ന്മെന്റ് പരിപാടികൾ ഒരുക്കിയതും മാനിച്ച് ധ്വനി ബ്രേവോ അവാർഡും ഫ്രാൻസിസ് കൈതാരത്തിനെ തേടിയെത്തിയിട്ടുണ്ട്.

കോവിട് മഹാമാരി കാലത്ത് സ്ഥാപിതമായ ബഹറിൻ മീഡിയ സിറ്റിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ബഹറിനിലെ നിരവധി കലാകാരന്മാർക്ക് ആശ്രയമായിരിക്കുന്നു എന്ന് മാത്രമല്ല, കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നിരവധി സാംസ്‌കാരിക സംഘടനകളുടെ വേദി ആയി മാറിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്.അവാർഡുകൾക്ക് വേണ്ടിയല്ല താൻ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്എന്നും മാനവരാശി ഒറ്റക്കെട്ടായി നിൽക്കേണ്ട കാലത്തെ ഓർമ്മപ്പെടുത്തുകയാണ് തന്റെ ഈ എളിയ പ്രവർത്തനത്തിലൂടെയെന്നും അതിലൂടെ കൂടുതൽ ആത്മ സന്തോഷം ലഭിക്കുന്നതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നും സമൂഹത്തിനായി ഇനിയും കൂടുതൽ ഉണർന്ന് പ്രവർത്തിക്കുമെന്നും ഫ്രാൻസിസ് കൈതാരത്ത് പ്രതികരിച്ചു.