സലാല: പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ചെയ്ത് വരികയാണ്.

ഭാര്യ: ലൈല. മക്കൾ: മിസ്?രിയ, മുംതാസ്, മുഹ്‌സിന, മുഹമ്മദ് അൻസിൽ. മരുമക്കൾ: ഹൈദർ അലി, മുഹമ്മദ് റഫീഖ്. മൃതദേഹം സലാലയിൽ സംസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണെന്ന്? ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു',