യുദ്ധങ്ങളും അഭ്യന്തരകലാപങ്ങളും നിത്യസംഭവങ്ങളായ പല ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും ജീവനും കൈയിൽ പിടിച്ച്, അതിജീവനത്തിനായി എത്തുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. പല ഇസ്ലാമിക രാജ്യങ്ങൾ പോലും അഭയം നൽകാൻ മടിച്ചു നിൽക്കുമ്പോൾ, ഇവരോട് മനുഷ്യത്വം കാണിച്ചത് യൂറോപ്യൻ രാജ്യങ്ങൾ മാത്രമായിരുന്നു. അഭയാർത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും, സ്വന്തം ചെലവിൽ തീറ്റുപോറ്റുകയും ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ്. തങ്ങൾക്ക് അഭയം നൽകിയ ഭൂമികകളിൽ അശാന്തി പടർത്താൻ ശ്രമിക്കുകയാണ് തീർത്തും കൃതഘ്നരായ ഒരു വിഭാഗം.

നോർവേയിൽ അമ്പും വില്ലുമായി കാഫീർമാരെ കൊന്നൊടുക്കിയ തീവ്രവാദി ജയിലിലായ വാർത്ത വന്നതിനു തൊട്ടുപുറകെയാണ് ഇപ്പോൾ ബ്രിട്ടനിലെ എം പി സർ ഡേവിഡ് അമേസ്സ് ഒരു ഇസ്ലാമിക തീവ്രവാദിയുടെ കുത്തേറ്റ് മരിച്ച വാർത്ത പുറത്തുവരുന്നത്. സൊമാലിയൻ വംശജനായ ഒരു ബ്രിട്ടീഷ് മുസ്ലിം ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

എസ്സെക്സിലെ ലേ-ഓൺ-സീയിൽ പൊതുജനസമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കേയാണ് സർ ഡേവിഡിനെ അക്രമി പള്ളിക്കെട്ടിടത്തിനകത്തു കയറി കുത്തി കൊലചെയ്തത്. 69 കാരനായ നേതാവിന് 12 തവണയാണ് കുത്തുകളേറ്റത്. സംഭവസ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരണമടയുകയും ചെയ്തു. കൗണ്ടർ ടേറർ കമാൻഡ്, ഈസ്റ്റേൺ റീജിയൻ സ്പെഷ്യലിസ്റ്റ് ഓപ്പറേഷൻസി യൂണിറ്റിലേയും എസ്സെക്സ് പൊലീസിലേയും ഉദ്യോഗസ്ഥന്മാർക്കൊപ്പം ഈ കേസ് അന്വേഷിക്കുന്നു എന്ന് വ്യക്തമാക്കിയ മെറ്റ് പൊലീസ്, ഇത് ഒരു തീവ്രവാദ ആക്രമണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രാഥമിക് അന്വേഷണത്തിൽ തെളിയുന്നത് കുറ്റകൃത്യത്തിന് പിന്നിലുള്ളത് ഇസ്ലാമിക തീവ്രവാദമാണെന്നും പൊലീസ് അറിയിച്ചു. അക്രമി ഒറ്റയ്ക്കായിരുന്നു എന്നും മറ്റാർക്കും ഈ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പറഞ്ഞ പൊലീസ്, സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മറ്റുപലരിലേക്കും അന്വേഷണം നീളുമെന്നും അറിയിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിന് ദൃക്ഷികളോ, അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നൽകുവാൻ ഉള്ളവരോ പൊലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

അഭയാർത്ഥികളെ സഹായിക്കുവാനായി പാർലമെന്റ് ഹാളിനകത്ത് ഏറ്റവും ഉച്ചത്തിൽ ഉയർന്ന ശബ്ദത്തെയാണ് നന്ദികെട്ട ഒരു അഭയാർത്ഥി ഇല്ലാതെയാക്കിയത്. പുറത്ത് എം പിയെ കാണുവാനായി കാത്തുനിന്ന ജനങ്ങൾ ഈ സംഭവം കണ്ട് ഭയചകിതരായി.എം പി യൂടെ പൊതുജന സമ്പർക്ക പരിപാടിയിൽ എം പി യെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്ത അക്രമി, തന്റെ ഊഴം എത്തുന്നതും കാത്ത് വരിയിൽ നിന്നതിനുശേഷമാണ് അകത്ത് പ്രവേശിച്ചത്. സർ ഡേവിഡിന്റെ നിയോജകമണ്ഡലം ഓഫീസിലെ ഒരു വനിതാ ജീവനക്കാരിയും പാർലമെന്റ് ഓഫീസിലെ ഒരു വനിതാ ജീവനക്കാരിയും കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മൃഗീയമായ കൊലപാതകം നടത്തിയശേഷം അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്നതും ശ്രദ്ദേയമാണ്. പകരം അയാൾ പൊലീസ് എത്താൻ കാത്തുനിൽക്കുകയായിരുന്നു. സംഭവത്തിനു ദൃക്സാക്ഷിയായ ഒരു വനിതയായിരുന്നു 999 എന്ന നമ്പറിൽ വിളിച്ച് പൊലീസിന് വിവരം കൈമാറിയത്. ആംബുലൻസിനൊപ്പം എത്തിയ ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിട്ട് 3 മണിക്ക് അല്പം മുൻപായി അദ്ദേഹം മരണമടയുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതിപട്ടേൽ പ്രസ്താവിച്ചു.

ബ്രിട്ടീഷ് ചരിത്രത്തിൽ പദവിയിൽ ഇരിക്കുമ്പോൾ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ എം പിയാണ് സർ ഡേവിഡ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൊല്ലപ്പെടുന്ന ആറാമത്തെ എം പിയും. ബ്രെക്സിറ്റിനു വേണ്ടി ഉച്ചത്തിൽ വാദിച്ച എം പി, പള്ളിയിലെ പൊതുജന സമ്പർക്ക പരിപാടിയിൽ തന്റെ നിയോജകമണ്ഡലത്തിലെ സമ്മതിദായകരുമായി ചെറിയ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് തീവ്രവാദിയുടെ കത്തിക്ക് ഇരയായത്.