രാജ്യത്തുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ, സ്വയംതൊഴിലാളികളും ഏതെങ്കിലും ജോലിസ്ഥലത്ത് പ്രവേശിക്കുന്നതിന് പ്രതിരോധ കുത്തിവയ്‌പ്പ്, അല്ലെങ്കിൽ സമീപകാലത്തെ നെഗറ്റീവ് കൊറോണ വൈറസ് പരിശോധനയുടെ തെളിവ് എന്നിവ കാണിക്കുന്ന ഒരു ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിയമം പ്രാബല്യത്തിലായി. രാജ്യമെമ്പാടും ഏറെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ഈ നിയമം രാജ്യത്ത് നടപ്പിലാക്കിയത്.

ചൊവ്വാഴ്ച, ഇറ്റാലിയൻ പ്രസിഡന്റ് മരിയോ ഡ്രാഗി ജോലിസ്ഥലങ്ങളിൽ ജീവനക്കാർക്കും ബാഹ്യ തൊഴിലാളികൾക്കും എങ്ങനെ ഗ്രീൻ പാസ് പരിശോധന നടത്തണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്ന ഒരു പുതിയ ഉത്തരവിലും ഒപ്പിട്ടു. രാജ്യത്ത് സെപ്റ്റംബർ മുതൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി ജീവനക്കാർക്കും കെയർ ഹോം വർക്കർമാർക്കും ഈ നിയമം ബാധകമാണ്. ഫാർമസികളിലും ഡോക്ടർമാരുടെ ഓഫീസുകളിലും ഉൾപ്പെടെ പൊതു അല്ലെങ്കിൽ സ്വകാര്യ സാമൂഹിക ആരോഗ്യ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആർക്കും ഏപ്രിൽ മുതൽ വാക്‌സിനും നിർബന്ധമാക്കിയിരുന്നു.

ഈ നടപടികൾ പ്രതിരോധ കുത്തിവയ്‌പ്പ് വർദ്ധിപ്പിക്കുകയും അണുബാധ നിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.തൊഴിലുടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ ഉണ്ടായിരിക്കണം, പ്രധാന പ്രവേശന സമയങ്ങളിൽ പരിശോധനകൾക്ക് മുൻഗണന നൽകിക്കൊണ്ട് ക്രമരഹിതമായ പരിശോധനകൾ നടത്തേണ്ട ബാധ്യതയുണ്ട്. ഓരോ ജോലിസ്ഥലവും നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഒരാളെയെങ്കിലും ഔദ്യോഗികമായി നിയമിക്കണം.

പൊതുമേഖലാ തൊഴിലുടമകൾ പ്രധാന പ്രവേശന സമയങ്ങളിൽ പരിശോധനകൾ നടത്തേണ്ടതില്ല, എന്നാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരിൽ കുറഞ്ഞത് 20 ശതമാനത്തിലധികം ദിവസേന പരിശോധന നടത്തണം, ഒരു നിശ്ചിത കാലയളവിൽ എല്ലാ ജീവനക്കാരെയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

ഓരോ ഗ്രീൻ പാസിനും ഒരു ക്യുആർ കോഡുണ്ട്, അത് വെരിഫിക്കേഷൻ സി 19 ആപ്പ് വഴി സ്‌കാൻ ചെയ്യാൻ കഴിയും. ജോലിസ്ഥലത്തെ മാനേജർമാർക്ക് വേഗത്തിൽ പരിശോധനകൾ നടത്തേണ്ട പ്രധാന ഉപകരണമാണിത്.ജോലിസ്ഥലത്ത് ഗ്രീൻ പാസ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.