മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു, നാനൂറോളം ആളുകൾ വിവിധ ലാബ് പരിശോധനകൾ നടത്തി ക്യാമ്പ് പ്രയോജനപ്പെടുത്തി.

ക്യാമ്പിലെ മികച്ച സ്‌നേഹപൂർണ്ണമായ പരിചരണത്തിന് ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറുകയും സക്കീർ, അനസ്, ഷെഹ്ഫാദ്, ഷാജി, നിയാസ് തുടങ്ങിയവർ പങ്കെടുത്ത സമാപന ചടങ്ങിൽ ഹോസ്പിറ്റലിന്റെ മാതൃകപരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജന.സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറർ റിഷാദ് വലിയകത്ത്, ക്യാമ്പ് കൺവീനർ ഹരീഷ്.പി.കെ, ജമാൽ കുറ്റിക്കാട്ടിൽ, അഖിൽരാജ് താമരശ്ശേരി, സവിനേഷ്, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, സുജിത് സോമൻ, അഷ്‌റഫ് പടന്നയിൽ, സുധീഷ് ചാത്തോത്ത്, പ്രജിത് ചേവങ്ങാട്ട്,അഭിലാഷ്.എംപി, രജീഷ്.സി.കെ.തുടങ്ങിയവർ ചേർന്ന് മെമെന്റോ കൈമാറി.പരിശോധന ഫലങ്ങൾ ലഭ്യമാവുന്ന മുറക്ക് ആവശ്യമായവർക്ക് ഒക്ടോബർ 30 വരെ സൗജന്യമായി ഡോക്ടറെ കാണുവാനും ക്യാമ്പിൽ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും കെ.പി.എഫ് ഭാരവാഹികൾ അറിയിച്ചു.