ന്യൂയോർക്:മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2020-23 വർഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമൺ, ക്ലർജി ട്രസ്റ്റി. റവ. മോൻസി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി & ഖജാൻജി . രാജൻ ജേക്കബ് എന്നിവരും വൈദിക സെലക്ഷൻ കമ്മറ്റിയിലേക്ക് റവ. ഡോ. ഈശോ മാത്യു, റവ, ഡോ. എ. ജോൺ ഫിലിപ്പ്, റവ. ഡോ. ഷാം പി തോമസ്, റവ.എബി. റ്റി മാമ്മൻ, റവ. തോമസ് കോശി പി, ഡോ. യേശുദാസ് അത്യാൽ, പ്രൊഫ. സി. മാമച്ചൻ,  സി.വി. വർഗീസ്, അഡ്വ. പ്രസാദ് ജോർജ്ജ്,. ജോസി കുര്യൻ,  ജോസ്. കെ. ജോയി, . ഷാജി. പി.റ്റി,ശ്രീ. അലക്‌സ് ചെറിയാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ 7.30 ന് തിരുവല്ലാ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന വിശുദ്ധ കുർബ്ബാനക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ നേതൃത്വം നൽകി. സജീവ സേവനത്തിൽ നിന്നും വിരമിച്ച പട്ടക്കാരെ ആദരിക്കുകയും 2020 വർഷത്തെ വിവിധ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു