- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു
ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. .
ഹ്യൂസ്റ്റനിൽ നിന്ന് 1988 ൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാർത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചാണ് അരങ്ങൊഴിഞ്ഞത്. 'മലയാള മനോരാജ്യം' എന്ന ഒരു മലയാള പത്രം ഹ്യൂസ്റ്റണിൽ ആദ്യമായി അച്ചടിച്ചത് ഈശോയായിരുന്നു.
മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനായിയും പത്ര പ്രവർത്തകനായും ജോലി നോക്കിയ അനുഭവ പരിചയവുമായി അമേരിക്കയിലെത്തിയ. ഈശോ ജേക്കബ് താൻ കൈവച്ച രംഗങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചു.
അമേരിക്കയിലെ മുൻനിര ഇൻഷുറൻസ് കമ്പിനികളിലെ ഫിനാൻഷ്യൽ സർവീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിച്ച പ്രവർത്തന ശൈലികൊണ്ടു തന്നെ ഏവർക്കും പ്രിയങ്കരനാണ് ഇദ്ദേഹം. അമേരിക്കയിൽ ഫിനാൻസ് മേഖലയാണ് അദ്ദേഹം തന്റെ പ്രവർത്തി മണ്ഡലമായി തിരഞ്ഞെടുത്തത്. ആ മേഖലയിൽ അദ്ദേഹം അസാധാരണമായ വിജയം കൈവരിക്കുക തന്നെ ചെയ്തു. മില്യൻ ഡോളർ റൗണ്ട് ടേബിളിൽ അംഗത്വം ലഭിച്ചതു തന്നെ അതിന്റെ അംഗീകാരമായിരുന്നു. സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കലാ- സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലായിരുന്നു.
ലൈഫ് അണ്ടർറൈറ്റേഴ്സ് ട്രെയിനിങ് കൗൺസിൽ, അമേരിക്കൻ കോളജ് പെൻസിൽവാനി യയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.കേരളത്തിലും അമേരിക്കയിലും റെസിഡന്റിൽ മേഖലയിലും കൊമേഴ്സ്യൽ മേഖലയിലും ലാൻഡ് ഡെവെലപ്മെന്റ് സ്ഥാപനമായ
ഈശോ പ്രോപ്പർട്ടീസിന്റെ ഉടമയാണ് ജേക്കബ് ഈശോ. ഹൂസ്റ്റണിലെ ഇന്തോ അമേരിക്കൻ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയർമാനായിരുന്നു.ചങ്ങനാശേരി സെന്റ് വിൻസന്റ് ഡീ പോൾ സെമിനാരിയിൽ അദ്ധ്യാപകൻ, മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനി, കറസ്പോണ്ടന്റ്, ഫോർട്ട് ബെന്റ് സ്റ്റാർ ന്യൂസ് വീക്കിലി പ്രൊഡക്ഷൻ മാനേജർ, വോയിസ് ഓഫ് ഏഷ്യ എഡിറ്റർ, അക്ഷരം ഇന്റർനാഷണൽ മലയാളം മാഗസിൻ റസിഡന്റ് എഡിറ്റർ, ഏഷ്യൻസ് സ്മൈൽസ്, ഹൂസ്റ്റൺ സ്മൈൽസ് എന്നീ മാഗസിനുകളുടെ പബ്ലീഷർ, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സർവീസിൽ സെയിൽസ് കൺസൾട്ടന്റ്, കിൻകോസ് കോർപ്പറേഷൻ കമ്പ്യൂട്ടർ സർവീസസ് കൺസൾട്ടന്റ്, കേരളാ റൈറ്റേഴ്സ് ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ?പതിറ്റാങ്ങു ?കാലം ഹ്യൂസ്റ്റണിലെ സാഹിത്യ സാംസ്‌കാരിക പൊതു ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര ഈശോ ജേക്കബ് പതിപ്പിക്കുകയുണ്ടായി. റൈറ്റേഴ്‌സ് ഫോറം, മലയാളം സൊസൈറ്റി തുടങ്ങി മിക്ക സംഘടനകളിലും ഈശോ ജേക്കബ് ഒരു നിറ സാന്നിധ്യമായിരുന്നു. പത്ര പ്രവർത്തന രംഗത്തും അദ്ദേഹം പല സംഭാവനകളും നൽകി. അമേരിക്കയിലെ പല മാധ്യമങ്ങളുമായും അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു.
മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും അദ്ദേത്തിനുണ്ടായ പരിജ്ഞാനം പ്രസിദ്ധമാണ്. പൊതുവിജ്ഞാനത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം
ശ്രദ്ധേയമായിരുന്നു,
അമേരിക്കൻ മലയാളികളുടെ അഭിമാനമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒരു ബഹു മുഖ: പ്രതിഭയേയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിനു നികത്താനാവാത്ത ഒരു വിടവാണ് ഈശോ ജേക്കബിന്റെ വിയോഗത്തിൽ കൂടി ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ( ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ശങ്കരൻകുട്ടി പിള്ള, വൈസ് പ്രസിഡണ്ട് ജോർജ് തെക്കേമല, സെക്രട്ടറി ഫിന്നി രാജു , ട്രഷറർ മോട്ടി മാത്യു എന്നിവർ പറഞ്ഞു.
മറ്റു ഭാരവാഹികളായ അനിൽ ആറന്മുള, ജോയ് തുമ്പമൺ, ജീമോൻ റാന്നി, അജു വാരിക്കാട്, ജിജു കുളങ്ങര, ജോൺ.ഡബ്ലിയു.വർഗീസ്, വിജു വർഗീസ് , സുബിൻ ബാലകൃഷ്ണൻ,സജി പുല്ലാട്, ജോയ്സ് തോന്നിയാമല, ജോർജ് പോൾ എന്നിവരും അനുശോചിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി