ഹ്റൈനിൽ വാക്സിനേഷൻ പൂർത്തിയാക്കി ഗ്രീൻ ഷീൽഡ് ലഭിച്ചവർക്ക് കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായാൽ ഹോം ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതർ. എന്നാൽ ഇവർ ഒന്നാം ദിവസവും ഏഴാം ദിവസവും രണ്ട് പി.സി.ആർ ടെസ്റ്റുകൾ നടത്തണം. ബി അവയർ മൊബൈൽ അപ്ലിക്കേഷനിൽ ഗ്രീൻ ഷീൽഡുള്ളവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഹോം ക്വാറന്റീൻ ഇരിക്കേണ്ടെന്ന് കോവിഡ് പ്രതിരോധ സമിതിയാണ് അറിയിച്ചത്.

ഈ മാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥകൾ പ്രകാരമാണിത്. വാക്സിനേഷൻ ഗ്രീൻ ഷീൽഡ് ലഭിക്കാത്തവർ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. 10 ദിവസമായിരുന്നു നിലവിലെ ക്വാറന്റീൻ കാലയളവ്. ഇവരും ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്റ്റ് നടത്തണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ടെസ്റ്റ് നടത്തണം. ഒക്ടോബർ 15ന് മുമ്പ് സമ്പർക്കം സ്ഥിരീകരിച്ചവർക്ക് പുതിയ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.