- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിലധികം തവണ യാത്ര ചെയ്യാൻ കഴിയുന്ന മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് തുടങ്ങി; യുഎഇയിലേക്ക് എത്താൻ അപേക്ഷിക്കേണ്ടതിങ്ങനെ
അജ്മാൻ: ഒന്നിലധികം തവണ യാത്ര ചെയ്യാൻ കഴിയുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ യു.എ.ഇ അനുവദിച്ച് തുടങ്ങി. ഒരു വിസിറ്റ് വിസയിൽ തന്നെ നിരവധി തവണ യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഒരു തവണ രാജ്യത്തിന്റെ പുറത്തേക്ക് പോയാൽ സാധാരണ വിസിറ്റ് വിസ ക്യാൻസൽ ആയിപ്പോകും.
ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ചുള്ളതാണ് പുതിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ.നാലായിരം ഡോളറോ തത്തുല്ല്യ തുകയോ ഉള്ള ആറു മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ഈ വിസക്ക് അപേക്ഷികുന്നവർ ഹാജരാക്കണം. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ഔദ്യോഗിക സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.
ഓരോ വർഷത്തിലും 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും. പിന്നീട് ആവശ്യമെങ്കിൽ പ്രത്യേക അനുമതിയോടെ അതേ വർഷം 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാനും ഈ വിസക്ക് കഴിയും. മൊത്തം അഞ്ച് വർഷത്തെ കാലാവധിയാണ് ഈ വിസിറ്റ് വിസക്ക് നൽകുന്നത്. നാട്ടിലെ അവധിക്ക് യു.എ.ഇയിലേക്ക് കുടുംബങ്ങളെ കൊണ്ടു വരുന്നവർക്ക് ഈ വിസ അനുഗ്രഹമാകും എന്നാണ് വിലയിരുത്തുന്നത്. സാധാരണ വിസിറ്റ് വിസക്ക് നൽകേണ്ട നിരക്ക് മാത്രമാണ് ഈ വിസക്ക് വരുന്നുള്ളൂ എങ്കിലും നാലായിരം ഡോളറോ തത്തുല്ല്യ തുകയോ ഉള്ള ആറു മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് സമർപ്പികണം എന്നത് സാധാരണക്കാർക്ക് ഈ വിസ ലഭിക്കുന്നത് ശ്രമകരമാക്കും.