മസ്‌കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ എല്ലാ പ്രവാസികൾക്കും നാളെ മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ വകുപ്പ്. ഒക്ടോബർ 17, ഞായറാഴ്ച മുതൽ വടക്കൻ ബാത്തിനയിലെ നിശ്ചിത കേന്ദ്രങ്ങളിൽ എല്ലാ പ്രവാസികൾക്കും കോവിഡ് വാക്സിൻ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഈ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാം. ലിവയിലെ ഒമാനി വിമൻസ് അസോസിയേഷൻ, സൊഹാർ റിഹാബിലിറ്റേഷൻ സെന്റർ, സഹം സ്പോർട്സ് ക്ലബ്ബ്, സുവൈഖ് വാലി ഓഫീസ് ഹാൾ എന്നിവിടങ്ങളാണ് നിശ്ചിത വാക്സിനേഷൻ കേന്ദ്രങ്ങൾ. തരാസുദ് പ്ലസ് ആപ്ലിക്കേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത് കോവിഡ് വാക്സിൻ ഉറപ്പാക്കണം. വാക്സിനേഷൻ കേന്ദ്രത്തിലെത്തുമ്പോൾ റെസിഡൻസി കാർഡ് ഹാജരാക്കുണം.