- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഈശോ ജേക്കബിന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റൺ ചാപ്റ്റൻ അനുശോചിച്ചു
ഹ്യൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ സെക്രട്ടറിയും മുൻ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ വേർപാടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു. മികച്ച സംഘാടകനും മാധ്യമപ്രവർത്തകനും സാംസ്കാരിക സാഹിത്യ പ്രവർത്തകൻ കൂടിയായിരുന്നു ഇദ്ദേഹം. മലയാള മനോരമുടെ തിരുവല്ല ബ്യൂറോയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നതിനാൽ ഈ മേഖലയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ഈശോ ജേക്കബ്ബ് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ നടത്താൻ മുൻകൈയെടുത്തിരുന്നു. കേരളത്തെ പിഴുതെറിഞ്ഞ പ്രളയകാലത്ത് സഹായവുമായി മുന്നിട്ടിറങ്ങിയ ചാപ്റ്ററിനെ മുന്നിൽ നിന്ന നയിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംഘടന നിരവധി അന്ധർക്ക് വാക്കിങ് സ്റ്റിക്ക് ഉൾപ്പെടെ വിതരണം ചെയ്തത്.
ഹ്യൂസ്റ്റണിലെ ഇന്തോ അമേരിക്കൻ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയർമാനായിരുന്നു. ചങ്ങനാശേരി സെന്റ് വിൻസന്റ് ഡീ പോൾ സെമിനാരിയിൽ അദ്ധ്യാപകൻ, മലയാള മനോരമയിൽ കറസ്‌പോണ്ടന്റ്, ഫോർട്ട് ബെന്റ് സ്റ്റാർ ന്യൂസ് വീക്കിലി പ്രൊഡക്ഷൻ മാനേജർ, വോയിസ് ഓഫ് ഏഷ്യ എഡിറ്റർ, അക്ഷരം ഇന്റർനാഷണൽ മലയാളം മാഗസിൻ റസിഡന്റ് എഡിറ്റർ, ഏഷ്യൻസ് സ്‌മൈൽസ്, ഹൂസ്റ്റൺ സ്‌മൈൽസ് എന്നീ മാഗസിനുകളുടെ പബ്ലീഷർ, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സർവീസിൽ സെയിൽസ് കൺസൾട്ടന്റ്, കിൻകോസ് കോർപ്പറേഷൻ കമ്പ്യൂട്ടർ സർവീസസ് കൺസൾട്ടന്റ്, കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ എല്ലാപരിപാടികൾക്കും മുന്നിൽ നിന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. ജോർജ് എം. കാക്കനാട്, സുജ കോശി, ഉമ്മൻ തോമസ്, അജു വാരിക്കാട്, ഷിബു തോമസ്, ടെരീഷ് തോമസ്, റോബിൻ ഫിലിപ്പ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.