- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാതോലിക്കാ ബാവയായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആശംസാപ്രവാഹം
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പൊലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുമുള്ള മലങ്കര അസോസിയേഷൻ അംഗങ്ങളായ വൈദീകരുടെയും വിശ്വാസി സമൂഹത്തിന്റെയും ആശംസകളും അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നു.
പരുമല സെമിനാരിയിൽ നടന്ന സ്ഥാനാരോഹണശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പൊലീത്തായായ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പൊലീത്താ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും സഹകാർമ്മികരായിരുന്നു. സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടർന്ന് കാതോലിക്കാസ്ഥാനം ഏറ്റ പരിശുദ്ധ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരുത്തി ഇവൻ യോഗ്യൻ എന്നർഥമുള്ള 'ഓക്സിയോസ്' ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പൊലീത്താമാരെല്ലാം ചേർന്ന് അംശവടി നൽകുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിശ്വാസ സമൂഹത്തെ ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
ഒക്ടോബർ 14 -നു പരുമല സെമിനാരിയിൽ നടന്ന മലങ്കര അസോസിയേഷൻ യോഗത്തിൽ മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വൈദീകരും അൽമായ പ്രധിനിധികളും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ, എല്ലാ പള്ളി പ്രതിനിധികളും ഒരേ സ്ഥലത്ത് ഒത്തുചേരാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, വിവിധഭദ്രാസനങ്ങളിലായി ഒരുക്കിയ 50 പ്രത്യേക കേന്ദ്രങ്ങളിലായി നാലായിരത്തിൽ അധികം പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തത്. മലങ്കര ഓർത്തോഡോക്‌സ് സഭയുടെ 30 ഭദ്രാസനങ്ങളിൽ നിന്നുള്ള 1590 ഇടവകകളെ പ്രതിനിധീകരിക്കുന്നവരാണ് മലങ്കര അസോസിയേഷൻ അംഗങ്ങൾ.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹൂസ്റ്റൺ ഡാളസ് ഷിക്കാഗോ കാലിഫോർണിയ, ഫ്‌ളോറിഡ അറ്റലാന്റ എന്നീ കേന്ദ്രങ്ങളിലായി പ്രത്യേകം ക്രമീകരിക്കപ്പെട്ട ഓൺലൈൻ സംവിധാനങ്ങളിലൂടെ വൈദീകരും പ്രതിനിധികളും പങ്കെടുത്തു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വരണാധികാരിയായി നിയമിതനായിരുന്ന ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാമിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു.