- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് തനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; പുരസ്‌കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും പ്രതികരണം
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യയും നടി അന്ന ബെന്നും. ഈ പുരസ്‌കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നു എന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു സിനിമ ആകെ മികച്ചതാണെങ്കിൽ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളു. ഈ അംഗീകാരം തനിക്ക് മാത്രം ലഭിച്ചതല്ല.
സംവിധായകൻ, നിർമ്മാതാവ്, അങ്ങനെ സിനിമയിൽ വലുതും ചെറുതുമായ ജോലികൾ ചെയ്ത എല്ലാവർക്കും ലഭിച്ച അംഗീകാരമാണിതെന്നും ജയസൂര്യ പറഞ്ഞു. 'വെള്ളം' സിനിമയിലെ അഭിനയത്തിനാണ് ജയസൂര്യ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്തത്.
അവാർഡ് അപ്രതീക്ഷിതമാണെന്നാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അന്ന ബെൻ പറഞ്ഞത്. അവാർഡിനർഹയാക്കിയ 'കപ്പേള' തിയേറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടായിരുന്നു. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അഭിനയ ജീവിതത്തിൽ അച്ഛൻ ബെന്നി പി നായരമ്പലത്തിന്റെ പ്രോത്സാഹനവുമുണ്ടായിരുന്നുവെന്നും അന്ന ബെൻ പറഞ്ഞു.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചത്. അയ്യപ്പനും കോശിയുമാണ് ജനപ്രിയ ചിത്രം. ശ്രീരേഖയാണ് മികച്ച സ്വഭാവ നടി. വെയിൽ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നടൻ സുധീഷും സ്വന്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ