- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട് കെഎസ്ആർടിസി ഇടിച്ച് കാറുകൾ തകർന്നു; കാറുടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
കൊല്ലം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് കേസ് എടുത്തത് കാറുടമയ്‌ക്കെതിരെ. കൊല്ലം നിലമേലിൽ നാലാം തിയതിയുണ്ടായ അപകടത്തിലാണ് ചടയമംഗലം പൊലീസ് വിചിത്രമായ രീതിയിൽ കേസ് എടുത്തിരിക്കുന്നത്. ബസ് ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച കാറിന്റെ ഉടമയുടെ പേരിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അപകടത്തിൽപ്പെട്ട മറ്റൊരു വാഹന ഉടമയുടെ കയ്യിൽ നിന്ന് പൊലീസ് വ്യാജ പരാതി ഉണ്ടാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഷൈൻ മാത്യുവിന്റെ കാറിലാണ് കെഎസ്ആർടിസി ആദ്യം ഇടിച്ചത്. കെഎൽ 15 എ 983 എന്ന കെഎസ്ആർടിസിയാണ് അപകടമുണ്ടാക്കിയത്.
എതിർവശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും റോഡ് സൈഡിലുണ്ടായിരുന്ന ഒരു തട്ടുകടയും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് ബസ് നിന്നത്. റോഡരികിലെ വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്താണ് ബസ് നിന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറുടമയായ പ്രഭു നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
എന്നാൽ സ്വന്തം വാഹനം വിട്ടുകിട്ടുന്നതിനായി പൊലീസ് തന്ന പേപ്പറിൽ ഒപ്പിട്ടുനൽകുക മാത്രമാണ് ചെയ്തതെന്നാണ് പ്രഭു മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രഭുവിന്റെ കാർ അപകടത്തിൽ പൂർണമായും തകർന്ന നിലയിലാണ് ഉള്ളത്.
ന്യൂസ് ഡെസ്ക്