ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കരളം,മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്,ആന്ധ്രപ്രദേശ്,ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ 19 വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും ആലിപ്പഴ വീഴചയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയത്.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അറബികടലിലെ ന്യൂനമർദ്ദം കാരണം പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. കർണാടക,തെലങ്കാന,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഒറ്റപെട്ടമഴയ്ക്കും ചിലയിടങ്ങളിൽ കനത്തമഴയ്ക്കും സാധ്യതയുണ്ട്.

ആന്ധ്ര തീരത്ത് ന്യൂനമർദ്ദം അനുഭവപ്പെടുന്നതിനാൽ ശനിയാഴ്ച ചത്തീസ്ഗണ്ഡിലെ തീരപ്രദേശങ്ങളിൽ കനത്തമഴയ്ക്ക് സാധ്യത ഉണ്ട്.ഈ ദിവസം ഒഡീഷയിലും മഹാരാഷ്ട്രയിലെ നിദർഭയിലും മഴയ്ക്ക് സാധ്യത ഉണ്ട്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ചില കേന്ദ്രഭരണപ്രദേശത്തും 17,18 തിയതികളിൽ കനത്തമഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഉത്തർപ്രദേശിൽ 17,18 തിയതികളിൽ മണിക്കൂറിൽ 30,40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത ഉണ്ട്.