- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് എസ്‌ഐ ഓടിച്ച കാർ ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു; ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകൾക്ക് കേടുപാട്: എസ്‌ഐ മദ്യപിച്ചിരുന്നതായി ആരോപണം
തിരുവനന്തപുരം: ട്രാഫിക് എസ്‌ഐ ഓടിച്ച കാർ വഴിയരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു. ട്രാഫിക് എസ്‌ഐ അനിൽകുമാർ ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ റോഡരുകിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. എസ്‌ഐ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
ഞായറാഴ്ച രാത്രി 8.30ന് തിരുവനന്തപുരം പട്ടത്തുവച്ചാണ് സംഭവം. ബൈക്കുകളുടെ ഉടമസ്ഥർ നോക്കിനിൽക്കെ നിയന്ത്രണംവിട്ടെത്തിയ കാർ ബൈക്കുകൾ നിർത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകൾക്ക് കേടുപാടുണ്ടായി. സംഭവ സ്ഥലത്തുണ്ടായിരുന്നവർ എടുത്ത വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
എസ്‌ഐ ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കാറിനുള്ളിൽ എസ്‌ഐയുടെ യൂണിഫോമും തൊപ്പിയും ഉണ്ടായിരുന്നു. പൊലീസെത്തി, പൊലീസ് വാഹനത്തിൽ എസ്‌ഐയെ സ്ഥലത്തുനിന്നുമാറ്റി. കാറും നീക്കം ചെയ്തു.