- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വത്ത് ഇഷ്ടദാനമായി ലഭിച്ച മകൾക്ക് അമ്മയെ നോക്കാൻ ബാധ്യത; പ്രായമായ അമ്മയെ ഉപദ്രവിച്ച മകളോട് ഫ്‌ളാറ്റ് ഒഴിയാൻ നിർദേശിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: അമ്മയെ നോക്കാത്ത മകളോട് ഫ്‌ളാറ്റിൽ നിന്നും ഇറങ്ങി പോകാൻ നിർദേശിച്ച് ബോംബെ ഹൈക്കോടതി. 82 വയസ്സുള്ള സ്ത്രീയെ ആണ് മകളുടെയും മരുമകന്റെയും പീഡനത്തിൽ നിന്നും കോടതി മോചിപ്പിച്ചത്. അമ്മയിൽ നിന്നു ഫ്‌ളാറ്റ് ഇഷ്ടദാനമായി എഴുതി വാങ്ങിച്ച ശേഷമായിരുന്നു മകൾ അമ്മയ്ക്ക് നേരെ ക്രൂരതകൾ തുടങ്ങിയത്. സ്വത്ത് കയ്യിൽ വന്നതോടെ മകൾ അമ്മയെ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു.
ദക്ഷിണ മുംബൈയിൽ ഒന്നിച്ചു താമസിച്ചിരുന്ന ഫ്‌ളാറ്റ് 10 ദിവസത്തിനുള്ളിൽ ഒഴിയാൻ മകളോടും കുടുംബത്തോടും കോടതി നിർദേശിച്ചു. അമ്മയെ ഇനി ഉപദ്രവിക്കരുതെന്നും സമാധാനപരമായി താമസം മാറണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. രണ്ട് ആൺമക്കൾ ഉൾപ്പെടെ മൂന്നു മക്കൾ ഉള്ള കുടുംബത്തിലെ മകൾ വിവാഹശേഷം മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. 2014 ജൂലൈയിൽ ഭർത്താവ് മരിച്ചതിനു ശേഷമാണ് ദുരിതകാലം ആരംഭിച്ചത്.
അമ്മയിൽ നിന്നു ഫ്‌ളാറ്റ് ഇഷ്ടദാനമായി എഴുതി വാങ്ങിയ മകൾ അവഗണിക്കാനും പീഡിപ്പിക്കാനും തുടങ്ങിയതോടെ കഴിഞ്ഞ ജനുവരിയിൽ സീനിയർ സിറ്റിസൻസ് ട്രിബ്യൂണലിൽ പരാതി നൽകി. മകളും കുടുംബവും ഫ്‌ളാറ്റ് ഒഴിയാൻ ട്രിബ്യൂണൽ ഉത്തരവു നൽകി. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
സ്വത്ത് ഇഷ്ടദാനമായി ലഭിച്ച മകൾക്ക് അമ്മയെ പരിപാലിക്കാൻ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം വീട്ടിൽ മുതിർന്ന പൗരയെ കഷ്ടപ്പെടാൻ അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. ശേഷിക്കുന്ന കാലം ഭർത്താവ് ജീവിച്ച ഫ്‌ളാറ്റിൽ ചെലവഴിക്കാൻ അവകാശമണ്ടെന്നും പറഞ്ഞു.