- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലൈംഗിക പീഡനങ്ങളെ കുറിച്ചു നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല; ഡാലസിൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചു പ്രകടനം നടത്തി
ഡാലസ്: ജോൺ എച്ച്. ഗയർ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ വെള്ളിയാഴ്ച രാവിലെ ക്ലാസുകൾ ബഹിഷ്‌കരിച്ചു സ്‌കൂളിനു മുൻപിൽ പ്രകടനം നടത്തി. ഡന്റൽ ഹൈസ്‌കൂൾ അധികൃതർ ലൈംഗിക പീഡനങ്ങളെ കുറിച്ചു നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചാണു നൂറു കണക്കിനു വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചത്.
രാവിലെ 10 മണിക്കു ക്ലാസുകൾ ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയ വിദ്യാർത്ഥികൾ സ്‌കൂളിനു ചുറ്റും പ്രകടനം നടത്തുകയും പിന്നീട് സ്‌കൂൾ ഗേറ്റിനു സമീപം കൂടി നിന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പീഡനത്തിനിരയായ വിദ്യാർത്ഥിയും ഏതാനും രക്ഷിതാക്കളും ചേർന്നാണു പ്രകടനം സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമ കേസിൽ പൊലീസിന്റെ അടിയന്തര ഇടപെടൽ വേണമെന്നു സ്‌കൂളിന്റെ ഗേറ്റിനു മുൻവശം കൂടി നിന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു വിദ്യാർത്ഥി നേതാക്കൾ അഭ്യർത്ഥിച്ചു.
കുട്ടികൾക്കു സുരക്ഷിതമായി പഠിക്കുന്നതിനുള്ള നടപടികൾ സ്‌കൂൾ അധികൃതർ സ്വീകരിക്കണമെന്നു പ്രകടനത്തിനു പിന്തുണ പ്രഖ്യാപിച്ച് അവിടെയെത്തിയിരുന്ന മാതാപിതാക്കൾ ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നു സ്‌കൂൾ അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ടു നിന്ന പ്രകടനത്തിനു ശേഷം വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്കു തിരിച്ചു പോയി.