ലപ്പുഴയുടെ ഭംഗി ആസ്വദിച്ച് നടി ശാലിൻ സോയ. കായലിലൂടെ തോണി തുഴഞ്ഞ് പോകുന്ന ചിത്രം പങ്കുവെച്ച് ആലപ്പുഴയുടെ ഭംഗിയെ കുറിച്ച് വർണിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ശാലിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 'മാജിക്കൽ ഇടം, ദയവുള്ള ആളുകൾ' എന്നാണു ശാലിൻ പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

ആലപ്പുഴ നഗരമധ്യത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അകലെയായി കാഞ്ഞിരംചിറയിൽ സ്ഥിതിചെയ്യുന്ന ഡോൾഫിൻ വില്ല ബീച്ച് റിസോർട്ടിലാണ് ശാലിൻ അവധിക്കാലം ആഘോഷിക്കുന്നത്. ആലപ്പുഴ ലൈറ്റ്ഹൗസിന് തൊട്ടടുത്താണ് ഇത്. മനോഹരമായ കടൽക്കാഴ്ചകൾ നേരിട്ട് കാണാനാവുന്ന രീതിയിലാണ് ഇവിടുത്തെ മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട താമസ കേന്ദ്രമാണ് ഇവിടം.

 
 
 
View this post on Instagram

A post shared by Shalin Zoya (@shaalinzoya)