- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബവുമായി ഹണിമൂൺ ആഘോഷിക്കാൻ എത്തി; ക്യാംപ് ഫയറിനിടെ പൊട്ടിത്തെറിച്ചത് ഒന്നാം ലോക മഹായുദ്ധ കാലത്തെ ബോംബ്; നവവധു ആശുപത്രിയിൽ: സഹോദരൻനും സുഹൃത്തും മരിച്ചു
ഹണിമൂൺ ആഘോഷത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് നവ വധുവിന് പരിക്ക്. യുവതിയുടെ സഹോദരനും സുഹൃത്തും ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ാെന്നാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന WW1 ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ആ സമയത്ത് സ്‌ഫോടനത്തിന് ഉപയോഗിക്കാതിരുന്ന ബോംബ് ഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. ഇത് ക്യാംപ് ഫയറിനിടെ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉക്രൈനിലാണ് സംഭവം. ലണ്ടനിൽ നിന്നും ഹണിമൂൺ ആഘോത്തിനെത്തിയ കുടുംബമാണ് ദുരന്തത്തിൽ കലാശിച്ചത്. 31കാരിയായ ലിഡിയ മക്രാചുക്‌സും 43കാരനായ ഭർത്താവ് നോർബർട്ട് വർഗയുമാണ് കുടുംബത്തോടൊപ്പം ഹണിമൂൺ ആഘോഷത്തിനായി ഉക്രൈനിലെത്തിയത്. 12 അംഗ സംഘം ക്യാംപ് ഫയറിന് ചുറ്റും ആടി തിമിർക്കുന്നതിനിടിയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഹംഗറിയുടെ അതിർത്തിയിലുള്ള കാർപാത്തിയൻ മലനിരകൾക്ക് സമീപമാണ് ബോംബ് സ്‌ഫോടനം നടന്നത്. ചായ കുടിച്ചും കഥകൾ പറഞ്ഞും രസിച്ചിരിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. നോർബർട്ട് തന്റെ കാമറ എടുക്കാൻ പോയ സമയത്താണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് ലോക മഹായുദ്ധങ്ങൾ നടക്കുമ്പോഴും ഈ സ്ഥലം യുദ്ധ ഭൂമിയായിരുന്നു. 1916ൽ നിർമ്മിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു.