- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സന്തോഷം കാനഡ മലയാളി സമൂഹത്തിനും;കഴിഞ്ഞ വർഷത്തെ മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ
കഴിഞ്ഞ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡുകൾപ്രഖ്യാപിച്ചപ്പോൾ, സന്തോഷം കൊണ്ട് വീർപ്പു മുട്ടിയ രണ്ടു മലയാളികൾകാനഡയിലെ എഡ്മൺറ്റോണിൽ ആയിരുന്നു - പോയ വർഷത്തെ ഏറ്റവും മികച്ചചിത്രമായി തെരഞ്ഞെടുക്കപെട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിർമ്മിച്ച ഡിജോഅഗസ്റ്റിനും വിഷ്ണു രാജനും. ജോമോൻ ജേക്കബ്, സജിൻ എസ് രാജ്എന്നിവരോടൊപ്പം ഇവർ നിർമ്മിച്ച മഹത്തായ ഭാരതീയ അടുക്കള നിരൂപക പ്രശംസയോടൊപ്പം, ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയ ചിത്രമാണ്. അടുക്കളയിൽ നിലനിൽക്കുന്ന പ്രകടമായ ലിംഗ വിവേചനത്തിന്റെ തുറന്നുകാണിക്കലായിരുന്നുദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
കാനഡയിൽ എത്തിയതുകൊണ്ടാണ് സിനിമ നിർമ്മാണം പോലുള്ള സംരഭങ്ങളിൽതങ്ങൾക്കു പങ്കെടുക്കാനായതെന്നു ഡിജോ പറഞ്ഞു. സാമ്പത്തീക വിജയം നേടിയഈ ചിത്രത്തിന്റെ നിർമ്മാണ അനുഭവം ഇനിയും ചിത്രങ്ങൾ നിർമ്മിക്കാൻപ്രോത്സാഹിപ്പിക്കുന്നുവെന്നു അവർ സൂചിപ്പിച്ചു. ഇരുവരും ശ്രദ്ധേയമായഹ്രസ്വ സിനിമകൾ നിർമ്മിക്കുകയും, സംവിധാനം ചെയ്യുകയും, അതിൽഅഭിനയിക്കുയ്ക്കയും ചെയ്തീട്ടുണ്ട്. മലയാള സിനിമയിൽ, ഇനിയങ്ങോട്ട്
കാനഡയിൽ നിന്നുൾപ്പെടെയുള്ള പ്രവാസിമലയാളികൾ നിർണായകമായ
സംഭാവന ചെയ്യുമെന്നതിന്റെ ആദ്യ സൂചനയാണ് മികച്ച സിനിമക്ക് ലഭിച്ച ഈഅവാർഡ്.