മാസങ്ങളോളം നീണ്ട കനത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ കൂടുതൽ കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവുകൾ നല്കി.ഓഫീസുകളിൽ മാസ്‌കുകൾ നിർബന്ധമല്ല,വീടുകളിലും പുറത്തും വലിയ ഗ്രൂപ്പുകൾ അനുമതി എന്നിവയെല്ലാം പ്രധാന ഇളവുകളാണ്. ഷോപ്പുകൾ, ജിമ്മുകൾ, പബ്ബുകൾ എന്നിവ കൂടുതൽ കുത്തിവയ്പ് ചെയ്തവരെ അനുവദിക്കും.

കൂടാതെ വിവാഹങ്ങളിൽ അതിഥികളുടെ എണ്ണത്തിൽ പരിധികൾ കുറഞ്ഞു. എന്നാൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം.മാത്രമല്ല ഇന്ന് മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും.വിക്ടോറിയയിലെ ലോക്ക്ഡൗൺ നിശ്ചയിച്ചതിലും നേരത്തെ പിൻവലിക്കും. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച ഇളവുകളേക്കാൾ കൂടുതൽ ഇളവുകളാണ് സർക്കാർ വെള്ളിയാഴ്ച മുതൽ നടപ്പാക്കുന്നത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ലവാക്സിൻ സ്വീകരിച്ച 10 പേർക്ക് ദിവസം ഒരു വീട് സന്ദർശിക്കാം,കർഫ്യു പിൻവലിക്കും,യാത്രാ പരിധി ഇല്ല,സ്‌കൂളുകൾ ഒക്ടോബർ 22നു തുറക്കും (മൂന്ന് മുതൽ 11 വരെയുള്ള ക്ലാസ്സുകൾക്ക് ചില ദിവസങ്ങളിൽ മാത്രം സ്‌കൂളിൽ എത്താം),കെട്ടിടത്തിന് പുറത്ത് 15 പേർക്ക് ഒത്തുചേരാംഹോസ്പിറ്റാലിറ്റി മേഖലയിൽ കെട്ടിടത്തിന് അകത്ത് 20 പേർക്കും, പുറത്ത് 50 പേർക്കും പ്രവേശിക്കാം (പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം)ഹെയർ ഡ്രെസ്സിങ്, പേർസണൽ കെയർ എന്നിവിടങ്ങളിൽ വാക്സിൻ സ്വീകരിച്ച അഞ്ച് പേർക്ക് പ്രവേശിക്കാം. എന്നാൽ മെൽബണിലുള്ളവർക്ക് ഉൾനാടൻ വിക്ടോറിയയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.

80 ശതമാനം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ആണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നല്കുന്നത്.